കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി തുടങ്ങുന്നു; ആധിപത്യം ഉറപ്പിക്കാന്‍ ചെന്നിത്തലയുടെ ഐ!

Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (14:21 IST)
സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളി വീണ്ടും തുടങ്ങുകയാണ്. കോണ്‍ഗ്രസില്‍ കരുണാകരന്റെ കാലത്തെ ഐ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിച്ചാണ് പുതിയ കളികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

വിശാല ഐ ഗ്രൂപ്പിന്റെ ആദ്യയോഗം തിരുവനന്തപുരത്ത് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ അധ്യക്ഷതയില്‍ നടന്നു. രമേശ് ചെന്നിത്തലയെ യോഗം നേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിനെ ഗ്രൂപ്പില്ലാത്ത പാര്‍ട്ടിയാക്കുമെന്ന്
കെപിസിസി പ്രസി‌ഡന്റ് വിഎം സുധീരന്‍ പ്രഖ്യാപിച്ചിരിക്കുന്നതിന് പിന്നാലെയാണ് പുതിയ വഴിത്തിരിവ്.

കെ മുരളീധരന്‍, പത്മജ വേണുഗോപാല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. മന്ത്രിമാരായ എപി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ഡ‌ി സതീശന്‍, ഐ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :