മഹാരാഷ്ട്ര: കോണ്‍ഗ്രസ്, ശിവസേന എംഎല്‍എമാര്‍ ഗവര്‍ണറുടെ കാര്‍ തടഞ്ഞു

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 12 നവം‌ബര്‍ 2014 (18:11 IST)
മഹാരാഷ്ട്രയില്‍ വിശ്വാസ പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയതില്‍ കോണ്‍ഗ്രസ്, എം എല്‍ എമാരുടെ പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് എംഎല്‍എമാര്‍ ഗവര്‍ണറുടെ കാര്‍ തടഞ്ഞു. നിയമസഭയ്ക്ക് പുറത്ത് വച്ചാണ് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന്റെ കാര്‍ എം എല്‍ എമാര്‍ തടഞ്ഞത്.


വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ട് മതിയെന്ന് സ്പീക്കര്‍ നിലപാടെടുത്തതാ‍ണ് എം എല്‍ എമാരെ പ്രകോപിച്ചത്. ഇതേത്തുടര്‍ന്ന് ഇരു പാര്‍ട്ടികളും സഭ തടസപ്പെടുത്തി.വോട്ടെടുപ്പ് വേണമെന്ന് കോണ്‍ഗ്രസ് നേരത്തെ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

നിയമസഭയില്‍ ഏക്‌നാഥ് ഷിന്‍ഡെ പ്രതിപക്ഷ നേതാവാകുക.
ബിജെപിയുടെ ഹരിബാവു ബാഗ്‌ഡെ സ്പീക്കറായി എതിരില്ലാതെ
തിരഞ്ഞെടുക്കപ്പെട്ടിരുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :