ബിജെപിയുടെ ഹരിഭാവു ബാഗ്ഡെ മഹാരാഷ്ട്ര സ്പീക്കര്‍

മുംബൈ| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (14:11 IST)
ബിജെപിയുടെ ഹരിഭാവു ബാഗ്ഡെ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസും ശിവസേനയും സ്ഥാനാര്‍ഥികളെ പിന്‍വലിച്ചതോടെയാണ് ബാഗ്ഡെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായ ഹരിഭാവു ബാഗ്ഡെയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിച്ചതോടെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചത്. വിജയ് ഔട്ടിയായിരുന്നു ശിവസേനയുടെ സ്ഥാനാര്‍ഥി. ശിവസേന നേതാവ് രാംദാസ് കദമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ബിജെപി വിശ്വാസവോട്ട് നേടി. ശിവസേന വോട്ട് ചെയ്തില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :