മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്; ശിവസേനയുടെ നിലപാട് ഇന്നറിയാം

മുംബൈ| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (09:23 IST)
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് വിശ്വാസവോട്ട് തേടും. എല്ലാ സാമാജികരോടും വോട്ടെടുപ്പിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിജെപി - ശിവസേന ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്.

ബിജെപിയും ശിവസേനയും തമ്മില്‍ ധാരണയെത്തിയെങ്കിലും മന്ത്രിസഭയില്‍ ചേരണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 63 എംഎല്‍എമാരാണ് ശിവസേനക്കുള്ളത്. ബിജെപിക്ക് കേവലഭൂരിപക്ഷത്തിലെത്താന്‍ 22 പേരുടെ പിന്തുണ കൂടി വേണം. ഈ സാഹചര്യത്തില്‍ നിര്‍ണായകമാണ് വിശ്വാസവോട്ടെടുപ്പ്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :