ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (18:59 IST)
ആധാർ നിർബന്ധമാക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാരിനെതിരെ മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി എംപി രംഗത്ത്.
ആധാർ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടൻ കത്തു നൽകും. ആധാർ നിർബന്ധമാക്കാനുള്ള തീരുമാനം സുപ്രീംകോടതി തടയുമെന്നാണ് എന്റെ പ്രതീക്ഷയെന്നും സ്വാമി പറഞ്ഞു. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്ന നിലപാട് സ്വാമി പരസ്യപ്പെടുത്തിയത്.
ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാൻ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു തൊട്ടടുത്ത ദിവസമാണ് സ്വാമിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
നേരത്തേയും സ്വാമി ആധാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയുടെ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ആധാർ വിവരശേഖരണം സുരക്ഷിതമല്ലെന്നും സ്വാമി ആരോപിച്ചിരുന്നു.