പോസ്‌റ്റോഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി

പോസ്‌റ്റോഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി

ന്യൂഡൽഹി| jibin| Last Updated: വെള്ളി, 13 ഏപ്രില്‍ 2018 (20:03 IST)

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് നിർബന്ധമാക്കി വിജ്ഞാപം പുറത്തിറക്കി. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര എന്നിവയ്ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാർ നിർബന്ധമാക്കി. നിലവിലുള്ള നിക്ഷേപകര്‍ക്ക് തങ്കളുടെ ആധാര്‍ നമ്പര്‍ നല്‍കാന്‍ ഡിസംബര്‍ 31വരെ സമയം നല്‍കിയിട്ടുണ്ട്.

ബാങ്കില്‍ നിക്ഷേപംനടത്തുമ്പോഴും മൊബൈല്‍ കണക്ഷന്‍ എടുക്കുമ്പോഴും മറ്റും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :