സ്വച്ഛ ഭാരതിനെ ഹൈജാക്ക് ചെയ്യാന്‍ ബഹുരാഷ്ട്ര കുത്തകകള്‍!

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (14:53 IST)
ഗാന്ധിജയന്തി ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോഡി തുടക്കമിട്ട സ്വച്ഛ ഭാരത് അഭിയാന്‍ അഥാവ ശുചിത്വ ഭാരത പദ്ധതിയെ കൈമുതലാക്കി ലാഭം നേടാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തയ്യാറെടുക്കുന്നു. പദ്ധതിയുടെ വിജയത്തിനായി മൊഡി തന്നെ കോര്‍പ്പറേറ്റുകളുടെ സഹയം തേടിയിരുന്നു.

തങ്ങളുടെ ഉത്പന്നങ്ങളെ ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിന് സ്വച്ഛ ഭാരതിനെ മറയാക്കാനാണ് കമ്പനികളുടെ ശ്രമം. ബഹുരാഷ്ട്ര കമ്പനികളായ റെക്കിറ്റ് ബെന്‍കിസെര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ കമ്പനികളാണ് നേട്ടം കൊയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്. ലൈസോള്‍, ഡെറ്റോള്‍, ഹാര്‍പിക്, ഡൊമെക്‌സ്, കോളിന്‍ എന്നിവയാണ് ഈ കമ്പനികളുടെ ഉത്പന്നങ്ങള്‍.

എന്നാല്‍ ഈ ഉത്പന്നങ്ങള്‍ക്ക് പകരം ഇന്ത്യയിലെ ഗ്രാമീണരില്‍ ഭൂരിഭാഗവും പ്രാദേശികമായ സമാന ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. വ്യാപകമായ പരസ്യ മാമാങ്കങ്ങള്‍ നടത്തിയിട്ടും ഗ്രാമീണ മേഖലകളിലേക്ക് കടന്നുകയറാന്‍ റെക്കിറ്റ് ബെന്‍കിസെര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍, ചെറുകിട വില്‍പ്പന മേഖലയിലെ പ്രമുഖരായ ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്നിവര്‍ക്ക് സാധിച്ചിട്ടില്ല.

അതിനാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്ന വരുമാനത്തില്‍ ഓരോ രൂപ ഗ്രാമങ്ങളില്‍ ശൌചാലയങ്ങള്‍ നിര്‍മ്മിക്കാനായി മാറ്റിവയ്ക്കാനാണ് കോര്‍പ്പറേറ്റുകളുടെ നീക്കം. അതിനു ശേഷം ഇവ വൃത്തിയാക്കുന്നതിനായി തങ്ങളുടെ ഉത്പന്നങ്ങള്‍ ഗ്രാമീണരുടെ മുന്നില്‍ അവതരിപ്പിക്കും. ഈ പദ്ധതിയിലൂടെ വന്‍ വിപണിയാണ് ബഹുരാഷ്ട്ര കുത്തകകള്‍ പ്രതീക്ഷിക്കുന്നത്.

2015 ഓടെ 24,000 ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം കമ്പനി ഡൊമെക്‌സ് ടോയ്‌ലറ്റ് അക്കാദമി പ്രോഗ്രാം ആരംഭിച്ചിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് 100 കോടി രൂപ ചെലവില്‍ 400 ഗ്രാമങ്ങളില്‍ പ്രചരണ പരിപാടികള്‍ നടത്താനാണ് റെക്കിറ്റ് ബെന്‍കിസെര്‍ ലക്ഷ്യമിടുന്നത്. ശുചിത്വ ഉല്‍പ്പന്നമായ സാനിഫ്രഷിന്റെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്നതില്‍ നിന്ന് ഓരോ രൂപ വീതം ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് വിനിയോഗിക്കാനാണ് ഡാബറിന്റെ തീരുമാനം.

ഇതിനായി കമ്പനികള്‍ മാതൃകയാക്കുന്നത് 2010 ല്‍ ആരംഭിച്ച ലൈഫ്‌ബോയ് ഹാന്‍ഡ് വാഷിംഗ് പ്രോഗ്രാമാണ്. ഇതിനോടകം രാജ്യത്തെ അഞ്ചു കോടി ജനങ്ങളില്‍ എത്തിയതായി കമ്പനി അധികൃതര്‍ പറയുന്നു. സ്വച്ഛ ഭാരത് അഭിയാന്റെ പിന്തുണയോടെ സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ട് വിപണി പിടിക്കാനാണ് കുത്തകകള്‍ തയ്യാറെടുക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ...