സ്വര്‍ണവില പവന് 120 രൂപ കൂടി

കൊച്ചി| VISHNU.NL| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (10:19 IST)
സ്വര്‍ണവില പവന് 120 രൂപ കൂടി 20320 രൂപയായി. 2540 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ 80 രൂപ കുറഞ്ഞ് 20280 രൂപയിലാണ് വ്യാപാരം നടന്നത്. 2525 രൂപയായിരുന്നു ഗ്രാമിന്റെ വില. ഉത്സവകാലമായതിനാല്‍ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

അന്താരാഷ്ട്ര വിപണിയിലെ സമ്മര്‍ദ്ദമാണ് ഉയരാന്‍ കാരണം. ദീപാവലി വിവാഹ സീസണുകളാകുന്നതിനാല്‍ ജ്വല്ലറികളില്‍ നല്ല വില്‍പ്പന നടക്കുന്നതിനിടേയാണ് വില വര്‍ദ്ധന. നിക്ഷേപകര്‍ സ്വര്‍ണ്ണ വില ഉയര്‍ത്തുന്നതിനായി സ്വര്‍ണ്ണത്തില്‍ കൂടുതല്‍നിക്ഷേപിക്കാന്‍ തയ്യാറാകുന്നതാണ് വില ഉയരാന്‍ കാരണമാകുന്നത്. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വില കുറയാന്‍ സാധ്യതയുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :