ഓഹരി വിപണി നേട്ടത്തോടെ തുടക്കം

ഓഹരി വിപണി, നിഫ്റ്റി, സെന്‍സെക്‌സ്
മുംബൈ| VISHNU.NL| Last Updated: തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (11:27 IST)


ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 32 പോയന്റ് ഉയര്‍ന്ന് 26659ലെത്തി. നിഫ്റ്റി സൂചികയിലാകട്ടെ 3 പോയന്റ് നേട്ടത്തോടെ 7972ലുമാണ് വ്യാപാരം നടക്കുന്നത്. 474 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 127 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, വിപ്രോ, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലാണ്. അതേസമയം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയാണ് നഷ്ടത്തില്‍.

എന്നാല്‍ തുടര്‍ച്ചയായ അവധികളും റിസര്‍വ് ബാങ്കിന്റെ ധന നയ പ്രഖ്യാപനവുമാണ് ഈവാരം ഓഹരി വിപണിയെ കാത്തിരിക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിനും ദസറ പ്രമാണിച്ച് മൂന്നിനും ഓഹരി വിപണിക്ക് അവധിയാണ്. ഇതിനെല്ലാം മുമ്പായി, നാളത്തെ ധന അവലോകന നയം ഓഹര വിപണിയുടെ ഈവാരത്തെ ചലനങ്ങളുടെ ഗതി നിശ്‌ചയിക്കും. പലിശ നിരക്കുകളില്‍ ഇളവ് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, പണമൊഴുക്ക് കൂട്ടുന്നത് ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് എസ്.എല്‍.ആര്‍ കുറയ്‌ക്കുകയോ മറ്റോ ചെയ്‌താല്‍ ഓഹരി വിപണിക്ക് അതു കരുത്താകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ഓഹരി വിപണിയെ സ്വാധീനിക്കും. അമേരിക്കയില്‍ നിന്ന് കാര്യമായ നിക്ഷേപ ഓഫറുകളോ പ്രതീക്ഷയേകുന്ന തീരുമാനമോ ഉണ്ടായാല്‍ ഓഹരി വിപണി മികച്ച ഉയരങ്ങളിലേക്ക് നീങ്ങും. കഴിഞ്ഞവാരം 465 പോയിന്റ് നഷ്‌ടത്തോടെ 26,626ലാണ് ബോംബെ ഓഹരി സൂചിക (സെന്‍സെക്‌സ്) വ്യാപാരം അവസാനിപ്പിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :