തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവര്‍ ആശ്രിതരുടെ സ്വത്ത് കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി, വെള്ളി, 16 ഫെബ്രുവരി 2018 (12:44 IST)

Widgets Magazine
 Candidates , supreme court , election , സുപ്രീംകോടതി , ആശ്രിതരുടെ സ്വത്ത് , ജെ ചെലമേശ്വർ, എസ് അബ്ദുൾ നസീർ , അഴിമതി , തെരഞ്ഞടുപ്പ് കമ്മിഷന്‍

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി.

പങ്കാളികളുടെയും മക്കളുടെയും സ്വത്തും അതിന്റെ ഉറവിടവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും കോടതി നിർദേശിച്ചു.

അഴിമതിക്കെതിരെ പോരാടുന്ന ‘ലോക് പ്രഹരി’ എന്ന ഒരു എൻജിഒ നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റീസുമായ ജെ ചെലമേശ്വർ, എന്നിവരങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

നിലവിൽ തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർഥി പങ്കാളിയുടെയും മൂന്ന് ആശ്രിതരുടെയും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ ഇതിന് പുറമെയാണ് സ്വത്തുക്കളുടെ ഉറവിടവും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിച്ചത്.

ഇതിനായി തെരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നും കോടതി തെരഞ്ഞടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.  കോടതി ഉത്തരവോടെ തെരഞ്ഞെടുപ്പു രംഗവും രാഷ്ട്രീയവും കൂടുതല്‍ സുതാര്യമാകുമെന്നാണ് വിലയിരുത്തല്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സുപ്രീംകോടതി ആശ്രിതരുടെ സ്വത്ത് ജെ ചെലമേശ്വർ എസ് അബ്ദുൾ നസീർ അഴിമതി തെരഞ്ഞടുപ്പ് കമ്മിഷന്‍ Candidates Election Supreme Court

Widgets Magazine

വാര്‍ത്ത

news

ഭർത്താവ് ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുന്നു; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയില്‍

അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീംകോടതിയില്‍. ഭർത്താവ് ...

news

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; എല്ലാവര്‍ക്കും നന്ദി അറിയിച്ചുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

ഇരിങ്ങാലക്കുടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മാള ...

news

കാവേരി നദീജലതർക്കം: തമിഴ്നാടിനും കേരളത്തിനും ജലമില്ല, കർണാടകത്തിന് അധിക ജലം; വിധി പതിനഞ്ചു വർഷത്തേക്ക്

രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമവിധി ...

news

നീരവ് മോദിക്കെതിരായ കുരുക്ക് മുറുകുന്നു; നോട്ട് അസാധുവാക്കിയപ്പോൾ കള്ളപ്പണം വെളുപ്പിച്ചു, ഇനി രക്ഷയില്ല?

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ വജ്രവ്യവസായി നീരവ് ...

Widgets Magazine