അയോധ്യ കേസ് സ്ഥലത്തർക്കം എന്ന നിലയിലേ പരിഗണിക്കൂ: മാര്‍ച്ച് 14ന് കേസ് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി, വ്യാഴം, 8 ഫെബ്രുവരി 2018 (18:27 IST)

  ayodhya , ayodhya case , BJP , police , Supreme Court , അശോക് ഭൂഷൺ, എസ്എ നസീർ , അയോദ്ധ്യ കേസ് , അയോദ്ധ്യ , സുപ്രീംകോടതി , ദീപക് മിശ്ര , ഹൈക്കോടതി

കേസ് പുതിയൊരു ഭൂമി തർക്ക കേസായി മാത്രമെ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി ദിവസവും ഈ കേസ് കേൾക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് മാർച്ച് 14ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എന്നിവരും അടങ്ങുന്നതാണു ബെഞ്ച്.

അലഹാബാദ് ഹൈക്കോടതിക്കുമുന്നിൽ സമർപ്പിച്ച രേഖകൾ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി രണ്ടാഴ്ചയ്ക്കകം നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതി രേഖകളുടെ ഭാഗമായിരുന്ന വീഡിയോ കാസറ്റുകള്‍ കേസിലെ കക്ഷികള്‍ക്ക് കൈമാറാനും റജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഹൈക്കോടതിയിലെ കക്ഷികളെക്കൂടാതെ കക്ഷിചേരാൻ സമർപ്പിച്ചവരെ കേൾക്കണോയെന്ന കാര്യം പിന്നീടേ തീരുമാനിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ കേസിന്റെ അന്തിമവാദമാണ് ഇന്ന് ആരംഭിച്ചത്. അയോധ്യ കേസിലെ അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ പതിനാലോളം അപ്പീലുകളാണ് സുപ്രീംകോടതി പരിണിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാഷ്‌ട്രീയത്തില്‍ രജനിയും കമല്‍ഹാസനും കൈകോര്‍ക്കുമോ ?; നിലപാടറിയിച്ച് കമല്‍ രംഗത്ത്

വേണ്ടിവന്നാല്‍ രജനികാന്തുമായി ചേര്‍ന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചന ...

news

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ ആത്മഹത്യ; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് രണ്ടു മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്‌ത സാഹചര്യത്തില്‍ ...

news

ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പിലേക്ക്; മര്‍സൂഖിക്ക് പണം മടക്കിനല്‍കും - ചര്‍ച്ചകള്‍ സജീവം

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ...

news

ബിജെപിയിലെ ഉള്‍പ്പോര് മറ നീക്കി പുറത്തേക്ക്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറിയെന്ന വാര്‍ത്ത ...

Widgets Magazine