ചെങ്ങന്നൂരില്‍ പ്രഹരമേറ്റ് മാണി, ലോട്ടറിയടിച്ചത് കോണ്‍ഗ്രസിന്; നീക്കം സിപിഎമ്മിന് തിരിച്ചടി!

തിരുവനന്തപുരം, വ്യാഴം, 1 ഫെബ്രുവരി 2018 (14:06 IST)

 Chengannur by  election , Chengannur , by  election , election , CPM , Congress , km mani , pj joseph , കെഎം മാണി , കേരളാ കോണ്‍ഗ്രസ് , കോൺഗ്രസ് , ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്

കർഷകരെ ഏറ്റവുംകൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണെന്ന കെഎം മാണിയുടെ പ്രസ്‌താവന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിക്ക് തിരിച്ചടിയാകുന്നു. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ വർക്കിംഗ് ചെയർമാനുമായ  പിജെ ജോസഫ് എതിര്‍ നിലപാട് സ്വീകരിച്ചതാണ് മാണിക്ക് പ്രഹരമായത്.

കോൺഗ്രസിനെ കുത്തിനോവിച്ച് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഇടതിലെത്താമെന്ന ലക്ഷ്യമായിരുന്നു മാണിക്കുണ്ടായിരുന്നത്. എന്നാല്‍, കോൺഗ്രസിന് ഇപ്പോൾ കർഷക വിരുദ്ധ നിലപാട് ഇല്ല എന്ന ജോസഫിന്റെ നിലപാട് കേരളാ കോണ്‍ഗ്രസില്‍ ഭിന്നിപ്പ് ഉണ്ടെന്ന് വ്യക്തമാക്കുന്നു.  

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന് പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് ജോസഫ് പറയുമ്പോഴും മാണിയുടെ മനസ് ഇടത്തോട്ടാണ്. എന്നാല്‍, പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ എഴുതിയ ലേഖനം മാണിക്ക് തിരിച്ചടിയും കോണ്‍ഗ്രസിന് ആശ്വാസവും പകരുന്നുണ്ട്.

ഇടത് മുന്നണിയിലേക്ക് പോകണമെന്ന ആഗ്രഹം മാണിക്കുള്ളപ്പോള്‍ യുഡിഎഫിലേക്ക് മണങ്ങണമെന്ന നിലപാടാണ് ജോസഫിനുള്ളത്. എല്‍ഡിഎഫിലേക്ക് പോകുന്ന കാര്യത്തെക്കുറിച്ച് പഴയ ജോസഫ് വിഭാഗത്തിന് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. ഇതേ മനോഭാവം തന്നെയാണ് ജോസഫും പ്രകടിപ്പിക്കുന്നത്.

ഇടതു മുന്നണിയിലേക്ക് പോകണമെന്ന നിലപാട് മാണി ശക്തമാക്കിയാല്‍ ജോസഫ് വിഭാഗം ശക്തമായ നിലപാട് സ്വീകരിക്കും. ഇതോടെ കേരളാ കോണ്‍ഗ്രസ് പിളരുന്ന സാഹചര്യവുമുണ്ടാകും. യുഡിഎഫിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ ജോസഫിനൊപ്പമുള്ളത് മാണി വിഭാഗത്തെ അസ്വസ്‌ഥരാക്കുന്നുണ്ട്. ഇതിനാല്‍ സമവായത്തോടെ വിഷയം പരിഹരിക്കാനാകും മാണി തയ്യാറാകുക.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് പിന്തുണ നല്‍കി പാര്‍ട്ടിയുടെ ശക്തി തെളിയിക്കണമെന്നാണ് മാണി ഗ്രൂപ്പിലെ ഭൂരിഭാഗം പേരുടെയും ആവശ്യം. എല്‍ഡിഎഫ് പ്രവേശനത്തിന് ഈ നിലപാട് ഗുണകരമാകുമെന്നാണ് ഈ വിഭാഗം അവകാശപ്പെടുന്നത്. എന്നാല്‍, ജോസഫും കൂട്ടരും യുഡിഎഫിനോട് താല്‍പ്പര്യം കാണിക്കുന്ന് മാണിക്ക് കനത്ത തിരിച്ചടിയാകും. ഇതോടെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുക കോണ്‍ഗ്രസിനാകും.
 
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാണ്. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള മാണിയുടെ പിന്തുണ നേട്ടം സമ്മാനിക്കുമെന്ന ഇടത് മോഹങ്ങള്‍ ജോസഫിന്റെ നിലപാടാടെ ഇല്ലാതാകും. യു ഡി എഫിലേക്ക് മണങ്ങണമെന്ന നിലപാട് അദ്ദേഹം പരസ്യമാക്കിയാല്‍ മാണി സമ്മര്‍ദ്ദത്തിലാകുകയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്യുകയും ചെയ്യുമെന്നതില്‍ സംശയമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മലയാളത്തിലെ യുവനടിയെ ട്രെയിനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ പീഡന ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ...

news

യൂണിയന്‍ ബജറ്റ് 2018: അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാം ബജറ്റിന് തുടക്കം

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് തുടക്കം. കാത്തിരിപ്പിന് ...

news

കമലാ ദാസിന്, മലയാളത്തിന്റെ മാധവിക്കുട്ടിക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരിയായ മാധവികുട്ടിക്ക്(കമലാ സുരയ്യ) ആദരമർപ്പിച്ച് ...

news

രാഷ്ട്രീയലക്‍ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

രാഷ്ട്രീയലക്‍ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ...

Widgets Magazine