പട്ടിയെ പിടിക്കാന്‍ ഐഐടിയിലെത്തിയ പാവം പുലി കാമ്പസ് കണ്ടശേഷം മടങ്ങി

 ബോംബെ ഐഐടി , പുലി , ഫോറസ്റ്റ് ,
മുംബൈ| jibin| Last Modified ശനി, 26 ജൂലൈ 2014 (14:21 IST)
ബോംബെ ഐഐടി വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ ലോകത്തു നിന്നും മാറ്റി ആശങ്കയുടെയും ഒപ്പം ഹരത്തിന്റയും ദിനങ്ങള്‍ സമ്മാനിച്ച പാവം പുലി ഒടുവില്‍ ആരെയും ദ്രോഹിക്കാതെ കാമ്പസ് വിട്ടു.

കഴിഞ്ഞ ബുധനാഴ്ച ഒരു നായയെ പിന്തുടര്‍ന്നാണ് പുള്ളിപ്പുലി കാട് മൂടിയ കാമ്പസിലേക്ക് വഴി തെറ്റി വന്നത്. തുടര്‍ന്ന് കുട്ടികളും അധ്യാപകരും പുലിയെ കണ്ട് ഓടുകയായിരുന്നു. തുടര്‍ന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് പുലിയെ കാട്ടിലേക്ക് തിരിച്ചയച്ചത്.

പുലി കാമ്പസില്‍ എത്തിയ ശേഷവും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശേധന നടത്തിയിരുന്നു. തുടര്‍ന്നും രണ്ട് തവണ പുലിയെ കണ്ടതായി കാമ്പസിലുള്ളവര്‍ പറഞ്ഞു. വ്യാഴാഴ്ച പുള്ളിപ്പുലിയുടെ നഖപ്പാടുകളും, പുലി കാമ്പസിലുണ്ടെന്ന മറ്റ് അടയാളങ്ങളും കണ്ടത്തെിയിരുന്നു.

ചെറിയ റോബോട്ടിനെ ഉപയോഗിച്ച് പുലിയെ കണ്ടെത്താന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കവും പാളുകയായിരുന്നു. ജീവനുള്ള കോഴിയെയും മറ്റും കൂട്ടില്‍ വെച്ച് നല്‍കിയെങ്കിലും പുലി കെണിയില്‍ വീണില്ല. പിന്നീട് പുലി തന്നെ കാമ്പസ് ജീവിതം അവസാ‍നിപ്പിച്ച് കാട്ടിലേക്ക് മടങ്ങുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :