ലണ്ടനിലെ എലികള്‍ പുലികളാണ്; വിഷം നല്‍കിയാലും ചാവില്ല

ലണ്ടൻ , സൂപ്പർ എലികള്‍ , ബ്രിട്ടന്‍
ലണ്ടൻ| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (13:54 IST)
ലണ്ടനിലെ എലികളാണ് പുലികള്‍ , മനുഷ്യനെക്കാള്‍ ആലോചിക്കാനും വേര്‍തിരിച്ചറിയാനും ഇവിടുത്തെ സൂപ്പർ എലികള്‍ക്ക് ഇന്ന് അറിയാം. നിലവിലെ എലിയെ കൊല്ലുന്ന വിഷങ്ങളൊന്നും നല്‍കിയാല്‍ ഇവ ചാകില്ല. അതിനാല്‍ വിഷത്തെ അതിജീവിക്കാൻ കെല്പുള്ള സൂപ്പർ എലികൾ ബ്രിട്ടനിൽ പെരുകുകയാണ്. ഒരു കൊല്ലത്തിനിടയില്‍ എലികൾ എണ്ണത്തിൽ മനുഷ്യരുടെ ഇരട്ടിയാകുമെന്നും ഗവേഷകർ മുന്നറിയിപ്പും നൽകിക്കഴിഞ്ഞു.

ഹസേഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റി യിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിച്ചത്തായത്. ലണ്ടനിലെ 17 കൌണ്ടികളിൽ ഇത്തരം സൂപ്പർ എലികൾ ഏറെയുള്ളതായി ഗവേഷകര്‍ പറയുന്നു.

എലികളെന്ന് വിചാരിച്ച് വെറുതെ തള്ളിക്കളയാന്‍ പറ്റുന്നതല്ല് ഈ വിഷയം. വിഷം ഉള്ള ഭക്ഷണപദാർത്ഥങ്ങൾ ഇവ മണത്തും രുചിച്ചും നോക്കിയ ശേഷമെ കഴിക്കു. ആദ്യം അല്പം കഴിക്കും. തങ്ങൾക്ക് അത് കുഴപ്പമുണ്ടാക്കുന്നുണ്ടോയെന്ന് അറിയാൻ തെല്ലുനേരം കാത്തിരിക്കും. കുഴപ്പമില്ലെന്ന് ഉറപ്പായാൽ ആ ഭക്ഷണം ആവേശത്തോടെ കഴിക്കും. ഇങ്ങനെ എലികള്‍ പുലികളായപ്പോള്‍ മടുത്തു പോയ ജനം പ്രത്യേക രുചിയും മണവുമൊന്നുമില്ലാത്ത വിഷമാണ് എലികളെ കൊല്ലാൻ ഉപയോഗിക്കാറുള്ളത്.

എന്നാൽ ഇപ്പോൾ പ്രചാരത്തിലുള്ള എലിവിഷങ്ങളായ വാർഫറിൻ ,കൗമേറ്റ്ട്രലി , ഡൈഫിനാകോം , ബ്രോഡിഫാകും , ഫ്ളോകുമാഫെൻ , ബ്രൊമാഡിയൊലോൺ തുടങ്ങിയവ സൂപ്പർ എലികളെ കൊല്ലാൻ പ്രാപ്തമല്ലെന്നാണ് ഏറെ രസകരം.

കാരണം ഈ വിഷങ്ങളെല്ലാം എലികള്‍ക്ക് ഫലപ്രദമായ നേരിടാന്‍ കഴിയുന്നുണ്ട്. ഇതിനാല്‍ സൂപ്പർ എലികളെ നശിപ്പിക്കാൻ കൂടുതൽ മാരകമായ എലിവിഷം ഉപയോഗിക്കാന്‍ യൂറോപ്പ്യന്‍ യൂണിയന്റെ അനുമതി തേടിയിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :