സിബി - ഉദയന്‍ തിരക്കഥ മോഹന്‍ലാലിനും, സംവിധാനം വൈശാഖ്

Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (17:15 IST)
കിലുക്കം കിലുകിലുക്കം, ട്വന്‍റി20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ സിനിമകള്‍ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റെ തിരക്കഥയിലാണ് ഉണ്ടായത്. ഈ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ കിലുക്കം കിലുകിലുക്കത്തില്‍ ഗസ്റ്റ് റോളിലായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ ബ്രദേഴ്സും ട്വന്‍റി20യും മള്‍ട്ടിസ്റ്റാര്‍ സിനിമകളായിരുന്നു. സിംഗിള്‍ ഹീറോ ആയി സിബി - ഉദയന്‍ ടീമിന്‍റെ തിരക്കഥകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ല.

എന്തായാലും അതിന് മാറ്റം വരികയാണ്. ഉദയ്കൃഷ്ണ - സിബി കെ തോമസ് എഴുതുന്ന ചിത്രത്തില്‍ ഈ വര്‍ഷം മോഹന്‍ലാല്‍ നായകനാകും. 'പുലി മുരുകന്‍‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്.

ഡിസംബറിലാണ് പുലിമുരുകന്‍ ചിത്രീകരണം ആരംഭിക്കുന്നത്. ഒരു മാസ് എന്‍റര്‍ടെയ്നറായിരിക്കും പുലി മുരുകന്‍ എന്ന് വൈശാഖ് അറിയിച്ചു.

ഈ ചിത്രത്തിന് മുമ്പ് കസിന്‍സ് എന്ന ചിത്രവും വൈശാഖ് ഒരുക്കുന്നുണ്ട്. കസിന്‍സ് ക്രിസ്മസിന് റിലീസാകും. അതിന് ശേഷമാണ് പുലിമുരുകന്‍ തുടങ്ങുന്നത്. വൈശാഖ് ആദ്യമായാണ് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ വര്‍ഷം തന്നെ സിബി - ഉദയന്‍ ടീമിന് മമ്മൂട്ടിച്ചിത്രവുമുണ്ട്. രാജാധിരാജ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ അജയ് വാസുദേവനാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :