മലേഷ്യയില്‍ തമിഴ് പുലികള്‍ പിടിയില്‍

  എല്‍ടിടി പ്രവര്‍ത്തകര്‍ , മലേഷ്യ , ക്വലാലംപൂര്‍
ക്വലാലംപൂര്‍| jibin| Last Modified ശനി, 5 ജൂലൈ 2014 (10:51 IST)
മലേഷ്യയില്‍ എല്‍ടിടിഇ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന നാലുപേരെ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച തലസ്ഥാനനഗരമായ ക്വലാലംപൂരില്‍ നടന്ന പരിശോധനയിലാണ്
ശ്രീലങ്കയിലെ തമിഴ് തീവ്രവാദി സംഘടന എല്‍ടിടിഇയുടെ പ്രവര്‍ത്തകരെന്ന് സംശയത്താല്‍ ഇവരെ അറസ്റ്റ് ചെയ്തത്.

ഒരാള്‍ സ്‌ഫോടനം നടത്തുന്നതിന് ആസുത്രണം നടത്തുന്നയാളും. മറ്റൊരാള്‍
ശ്രീലങ്കന്‍ മുന്‍പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയുമാണ്. വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളും മലേഷ്യയിലേക്ക് കുടിയേറുന്നതിനുള്ള വ്യാജ റബ്ബര്‍ സ്റ്റാമ്പുകളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :