ന്യൂഡല്‍ഹി|
Last Modified ബുധന്‍, 30 ജൂലൈ 2014 (13:02 IST)
രാജ്യസഭയിലേയും ലോകസഭയിലേയും എം പി മാരുടെ പ്രകടനത്തെപ്പറ്റി പഠിക്കാന്‍ ബിജെപി പ്രതിമാസ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.സഭയിലെ ഹാജര്‍നില, ചോദിച്ച ചോദ്യങ്ങളുടെ എണ്ണം പങ്കെടുത്ത ചര്‍ച്ചകള്‍ എന്നിവ റിപ്പോര്‍ട്ടിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
അടുത്ത തിരഞ്ഞെടുപ്പുകളിലേക്ക് നിലവിലെ എം പിമാരെ പരിഗണിക്കുക ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും.നിലവിലെ ബിജെപി എം പിമാരില്‍ 160 പേര്‍ പുതുമുഖങ്ങളാണ്. ഇതാണ് എം പിമാരുടെ പ്രകടനത്തെപ്പറ്റി നിരീക്ഷിക്കാനുള്ള ബിജെപി തീരുമാനത്തിന്റെ പിന്നിലെന്നാണ് കരുതപ്പെടുന്നത്.
നേരത്തെ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ എംപിമാര്‍ വിട്ടു നില്‍ക്കരുതെന്നും
മുതിര്‍ന്ന നേതാക്കളെ അറിയിക്കാതെ പാര്‍ട്ടി യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും എംപിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.