ജോണ്‍ കെറി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി| Last Modified ബുധന്‍, 30 ജൂലൈ 2014 (10:58 IST)
മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി യു എസ് വിദേശകാര്യസെക്രട്ടറി
ജോണ്‍ കെറി ഇന്ന് ഇന്ത്യയിലെത്തും.പ്രധാനമന്ത്രി നരേന്ദ്ര മോദഡി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കെറി കൂടികാഴ്ച നടത്തും.

നേരത്തെ ദേവയാനി ഖോബ്രഖഡെയുടെ അറസ്റ്റിനെ തുടര്‍ന്ന് ഉലഞ്ഞ ഇന്ത്യ അമേരിക്ക നയതന്ത്രബന്ധം മെച്ചപ്പെടുത്തുകയെന്നതാണ് കെറിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.ലോക വ്യാപാരസംഘടന കരാര്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ഇന്ത്യന്‍ ആ‍വശ്യം പിന്‍വലിക്കണമെന്ന് ഇന്ത്യയോട് കെറി ആവശ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്. കരാര്‍
31ന് കരാര്‍ നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തണമെന്നും നേരത്തെ അമേരിക്ക മുന്നറിയപ്പ് നല്‍കിയിരുന്നു.

വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കര്‍ ഉള്‍പ്പെടെയുള്ള സംഘവും ജോണ്‍ കെറിയുടെ ഒപ്പമുണ്ട്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :