ഇന്ധന നികുതി ഏകീകരണം; കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 30 ജൂലൈ 2014 (12:48 IST)
പെട്രോളിനും ഡീസലിനും ഏകീകൃത നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇവയ്ക്ക് ഉയര്‍ന്ന് നികുതി ഈടാക്കുന്ന കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

കേരളം, അസം, ഹാബിര്‍, ഹരിയാന, കര്‍ണാടക, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇന്നും നാളെയും പെട്രോളിയം മന്ത്രാലയം ചര്‍ച്ച നടത്തും. എന്നാല്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളുമായി അടുത്ത ആഴ്ച ചര്‍ച്ച നടത്താമെന്നാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

നികുതി ഈടാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഏകീകൃത വ്യവസ്ഥകള്‍ വേണമെന്നുള്ളത് മോഡി സര്‍ക്കാര്‍ന്റെ നയമാണ്. ഇന്ധനത്തിന് ഉയര്‍ന്ന് നികുതി ഏര്‍പ്പെടുത്തുന്നതു മൂലം കുറഞ്ഞ വില ഈടാക്കുന്ന സംസ്ഥാനങ്ങളിലേക്ക് വാഹന ഉടമകള്‍ പോകുന്നതും, നികുതി ഏകീകരിക്കുന്നതിലൂടെ സാധാരണ ജനങ്ങള്‍ക്ക് പ്രയോപ്പ്ജനം ലഭിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നത്.

നികുതി വര്‍ധനയിലൂടെ നേട്ടമെടുക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കുമ്പോള്‍ വില്‍പന കുറയുന്നതു കാരണം നേട്ടമല്ല കോട്ടമാണുണ്ടാകുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ ഡീസലിന് 57.84 രൂപയും പെട്രോളിന് 73.54 രൂപയുമാണു വില. കേരളത്തില്‍ 61 രൂപ, 76.15 രൂപ എന്നിങ്ങനെയാണ് ശരാശരി വില. മുംബൈയില്‍ ഡീസലിന് 66 രൂപയും പെട്രോളിന് 81.68 രൂപയും നല്‍കണം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :