ബാംഗ്ലൂരില്‍ വീണ്ടും സ്കൂള്‍ വിദ്യാര്‍ഥിനിക്ക് പീഡനം: ഒരാള്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍| Last Modified ബുധന്‍, 30 ജൂലൈ 2014 (12:28 IST)
ബാംഗ്ലൂരില്‍ വീണ്ടും സ്കൂള്‍ വിദ്യാര്‍ഥിനി മാനഭംഗത്തിന് ഇരയായി. ഏഴുവയസുകാരി പെണ്‍കുട്ടിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് സ്കൂള്‍ ജീവനക്കാരിയുടെ മകനെ പൊലീസ് അറസ്റ്റു ചെയ്തു. ശ്രീനിവാസന്‍ എന്നയാളാണ് പിടിയിലായത്.

പടിഞ്ഞാറന്‍ ബാംഗ്ലൂരിലെ ശാന്തി ധര്‍മ സ്കൂളിലാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ബാംഗ്ലൂരിലെ പ്രശസ്തമായ വിബ്ജിയോര്‍ ഇന്റര്‍നാണഷല്‍ സ്കൂളിലെ ആറുവയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ സംഭവം വിവാദമായിരിക്കുന്നതിനിടെയാണ് പുതിയ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :