ബിഹാറില്‍ മാവോയിസ്റ്റുകള്‍ റെയില്‍ ട്രാക്ക് തകര്‍ത്തു

പട്‌ന| vishnu| Last Modified ബുധന്‍, 23 ജൂലൈ 2014 (10:39 IST)
ബിഹാറില്‍ മാവോയിസ്റ്റുകള്‍ സ്‌ഫോടനത്തില്‍ റെയില്‍ ട്രാക്ക് തകര്‍ത്തു. ഇസ്മയില്‍പുര്‍- റാഫിഗഞ്ചി സെക്ഷനിലെ ലഹാട്ടിലാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ മൂനുമീറ്റര്‍ ദൂരത്തില്‍ റെയില്‍‌വേ ട്രാക്ക് തകര്‍ന്നിട്ടുണ്ട്. കുടാതെ സമീപത്തുള്ള റെയില്‍‌വേയുടെ വൈദ്യുതി ലൈനുകളും തകര്‍ന്ന് വീണിട്ടുണ്ട്.

ഭുവനേശ്വര്‍ -ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് വരുന്നതിനു തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനം. അതിനാല്‍ സംഭവത്തില്‍ ആളപയാമില്ല.
എന്നാല്‍ എക്‌സ്പ്രസിന് മുന്‍പേ പോയ പൈലറ്റ് എഞ്ചിന്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പാളംതെറ്റി.

രാത്രി 11.30 ഓടെയായിരുന്നു സ്‌ഫോടനം. ഇതേ തുടര്‍ന്ന് ഈ റൂട്ടിലുള്ള ഗതാഗതം തടസ്സപ്പെട്ടു. മെയില്‍, രാജധാനി എക്‌സ്പ്രസുകളടക്കം നിരവധി ട്രെയിനുകള്‍ ഗയയ്ക്കും മുഗല്‍സാരയ്ക്കും മധ്യേ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഔറംഗബാദ്, റോത്താസ് ജില്ലകളില്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്ത ബന്ദിന്റെ മറവിലായിരുന്നു റെയില്‍ പാളം തകര്‍ത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :