കേരളത്തിലേയ്ക്കുള്ള എല്ലാ ട്രെയിനുകളുടെയും അധിക സ്റ്റോപ്പുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 16 ജൂലൈ 2014 (13:42 IST)
ഡല്‍ഹിയില്‍നിന്നും കേരളത്തിലേയ്ക്കുള്ള എല്ലാ ട്രെയിനുകളുടെ അധിക സ്റ്റോപ്പുകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം റദ്ദാക്കി. അധിക സ്റ്റോപ്പുകള്‍ റെയില്‍വേയ്ക്ക് ഷ്ടമുണ്ടാക്കുന്നുവെന്നാണ് വിശദീകരണം. ബിഹാറിലേയ്ക്കുള്ള ട്രെയിനുകളുടെ അധിക സ്റ്റോപ്പും റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

ഓരോ അധിക സ്റ്റോപ്പിലും ട്രെയിന്‍ നിര്‍ത്തുമ്പോള്‍ റെയില്‍‌വേ 8000 രൂപയോളം ചെലവ് വരുന്നുണ്ട്. എന്നാല്‍ 500 രൂപയുടെ പോലും വരുമാനം ലഭിക്കാത്തത് വന്‍ ബാധ്യത വരുത്തി വയ്ക്കുന്നുവെന്നാണ് റെയില്‍‌വേയുടെ വാദം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സ്റ്റോപ്പുകള്‍ നേടിയെടുത്തത്. സെപ്റ്റംബര്‍ മുതല്‍ അധിക സ്റ്റോപ്പുകള്‍ റദ്ദാക്കാനാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :