മാവോയിസ്റ്റുകള്‍ കടത്തിയ കുട്ടികളെ സുരക്ഷാ സേന രക്ഷിച്ചു

റാഞ്ചി| VISHNU.N.L| Last Modified ബുധന്‍, 9 ജൂലൈ 2014 (18:25 IST)
ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റ് ക്യാമ്പിലേക്ക് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ച 11 കുട്ടികളെ രക്ഷിച്ചു. ഇതില്‍ അഞ്ചു പേര്‍ പെണ്‍കുട്ടികളാ‍ണ്. മോത്ര ചാകി എന്ന സാമുവലിനെ സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.

പുരുഷ കേഡറുകളുടെ ലൈംഗിക ആവശ്യങ്ങള്‍ക്കും പാചകവൃത്തിക്കുമാണ് പെണ്‍കുട്ടികളെ മാവോയിസ്റ്റ് ക്യാമ്പിലേക്ക് കടത്തുന്നതെന്ന് പോലീസ് സൂപ്രണ്ട് എന്‍ കെ സിംഗ് പറഞ്ഞു. ആറുമാസം മുമ്പും ഇതേപൊലെ കുട്ടീകളെ കടത്താന്‍ നടത്തിയ നീക്കം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.

കൂടുതല്‍ പെണ്‍കുട്ടികളെ ക്യാമ്പിലേക്ക് എത്തിക്കണമെന്ന് പ്രസാദ്ജി എന്ന മാവോയിസ്റ്റ് നേതാവ് ആവശ്യപ്പെട്ടുവെന്ന് സാമുവല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി സുരക്ഷാ സേന ആറിയിച്ചു. കടത്തിയ കുട്ടികളെ മനുഷ്യ കവചമായി ഉപയോഗിക്കാനും മാവോയിസ്റ്റുകള്‍ക്ക് പദ്ധതിയുണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :