പൊള്ളാച്ചിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

പൊള്ളാച്ചിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; മരിച്ചത് അങ്കമാലി സ്വദേശികള്‍

ചെന്നൈ| സജിത്ത്| Last Modified ഞായര്‍, 10 ഡിസം‌ബര്‍ 2017 (12:31 IST)
പൊള്ളാച്ചിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഉദുമല്‍പേട്ട കെഡിമേടില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അങ്കമാലി മഞ്ഞപ്ര സ്വദേശികളായ ജിജിന്‍(34),അമല്‍(20), ജാക്സണ്‍(21) എന്നിവരാണ് മരിച്ചത്.

സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ കനാലില്‍ പുരോഗമിക്കുകയാണ്. മൂന്നാറില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :