ചെന്നൈ|
AISWARYA|
Last Modified വ്യാഴം, 7 ഡിസംബര്‍ 2017 (09:44 IST)
തമിഴ്‌നാട്ടിലെ മധുര തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വാഹനാപകടം. 10 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമുണ്ട്. അപകടത്തില്‍ പരിക്കു പറ്റിയ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാഗര്‍കോവില്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടവര്‍. തിരുപ്പതിയിലേക്കു പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. ബുധനാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ബോര്‍വെല്‍ ലോറിക്കു പിന്നില്‍ ടെംപോ ട്രാവലര്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.