ലങ്ക സമനില പിടിച്ചുവെങ്കിലും ഇന്ത്യ ചരിത്രനേട്ടത്തില്‍; കോഹ്‌ലിക്ക് മറ്റൊരു നേട്ടം

ന്യൂഡൽഹി, ബുധന്‍, 6 ഡിസം‌ബര്‍ 2017 (17:12 IST)

 India , Sri lanka , Delhi test , Virat kohli , team india , ഓസ്ട്രേലിയ , ഇന്ത്യ , ക്രിക്കറ്റ് , ടെസ്റ്റ് പരമ്പര , ടെസ്റ്റ് പരമ്പര

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ കലശിച്ചതോടെ തുടർച്ചയായ ഒമ്പത് ടെസ്റ്റ് പരമ്പര  വിജയിച്ച് ചരിത്ര നേട്ടത്തിന് ഒപ്പമെത്തി. തുടർച്ചയായി ഒമ്പത് നേടുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2005-08ൽ ഈ റെക്കാഡ് സ്വന്തമാക്കിയിരുന്നു.

സ്‌കോര്‍: ഇന്ത്യ- ഏഴിന് 536 ഡിക്ലയേര്‍ഡ് & അഞ്ചിന് 246 ഡിക്ലയേര്‍ഡ്, ശ്രീലങ്ക- 373 & അഞ്ചിന് 299

മൂന്നു ടെസ്റ്റുകളുടെ പരമ്പരയിൽ ശ്രീലങ്കയെ 1–0ത്തിനാണ് ഇന്ത്യാ പരാജയപ്പെടുത്തിയത്. ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. ഇന്ത്യ ഉയർത്തിയ 410 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക അഞ്ച് വിക്കറ്റിന് 299 റൺസെടുത്ത് നിൽക്കെ വെളിച്ചക്കുറവിനെ തുടർന്ന് മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു.

ധനഞ്ജയ ഡി സിൽവയുടെ (219 പന്തില്‍ 119) സെഞ്ചുറി മികവിലാണ് മൂന്നാം ടെസ്റ്റിൽ ലങ്ക, ഇന്ത്യയെ സമനിലയിൽ തളച്ചത്. 154 പന്തിൽ 74 റൺസ് നേടി റോഷൻ പുറത്താകാതെ നിന്നു. ശ്രീലങ്കൻ നിരയിൽ രണ്ടു വിക്കറ്റുകൾ മാത്രമാണ് അവസാനദിനം ഇന്ത്യൻ ബോളർമാർക്ക് വീഴ്ത്താൻ സാധിച്ചത്. എയ്ഞ്ചലോ മാത്യൂസും ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലുമാണ് പുറത്തായ ശ്രീലങ്കൻ താരങ്ങൾ.

ഈ പരമ്പരയിലാകെ 610 റൺസ് നേടിയ കോഹ്‍ലി, മൂന്നു മൽസരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടുന്ന നാലാമത്തെ താരമായി മാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ചെന്നൈയുടെ ‘ചങ്ക്’ മടങ്ങിയെത്തുന്നു; മഞ്ഞക്കുപ്പായത്തിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് സാധ്യമായത് ഇങ്ങനെ

കാത്തിരിപ്പിന് വിരാമമിട്ട് ചെന്നൈ ആരാധകരുടെ ഇഷ്‌ടതാരം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര ...

news

ആഷസില്‍ വീണ്ടും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ഓസീസ്; ജയം 120 റൺസിന്

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയവുമായി ഓസ്ട്രേലി. 120 റണ്‍സിന്റെ ഉജ്ജ്വല ...

news

വിക്കറ്റ് തെറിച്ചിട്ടും മാരക അപ്പീലുമായി ജഡേജ; അമ്പരന്ന് അമ്പയര്‍മാര്‍ - വീഡിയോ വൈറല്‍

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ അമ്പയറെ പോലും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ ...

news

ലക്മല്‍ ഗ്രൗണ്ടിൽ ഛര്‍ദ്ദിച്ചു; മാസ്‌ക് ധരിച്ച് ലങ്കന്‍ താരങ്ങള്‍ ഗ്രൌണ്ടില്‍

അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ ശക്തമായതോടെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ...

Widgets Magazine