അഭിഷേക് സിംഗ്‌വിക്ക് നികുതി വകുപ്പ് 56 കോടി രൂപ പിഴയിട്ടു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (18:01 IST)
കോണ്‍ഗ്രസ് വക്താവും രാജ്യസഭ എം പിയുമായ അഭിഷേക് സിംഗ്‌വിക്ക് നികുതി വകുപ്പ് 56 കൊടി രൂപയുടെ പിഴയിട്ടു. നികുതി തട്ടിപ്പിന്റെ പേരിലാണ് സിംഗ്‌വിക്ക പിഴയിട്ടിരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് സ്റ്റാഫംഗങ്ങള്‍ക്ക് വേണ്ടി സിംഗ്‌വി അഞ്ച് കോടി രൂപയുടെ ലാപ്‌ടോപ്പുകള്‍ വാങ്ങിയതായും എന്നാല്‍ ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സിംഗ്‌വിക്ക് സാധിക്കാത്തതുമാണ് ഇത്രയും വലിയ നികുതി വകുപ്പ് ചുമത്തിയത്.

നികുതി രേഖകള്‍ ചിതല്‍ തിന്നുപോയി എന്നായിരുന്നു സിംഗ്‌വിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയ ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് കമ്മീഷന്‍ സിംഗ്‌വിയോട് 56 കോടി രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വരുമാനവും ചെലവും ചെക്ക് രൂപത്തിലായിരുന്നു. തനിക്കെതിരെ അന്വേഷണം തുടങ്ങുന്നതിന് മുന്‍പേ തന്നെ താന്‍ സ്വയമേവ കമ്മീഷനം സമീപിക്കുകയായിരുന്നു. എന്നാല്‍ രേഖകള്‍ ചിതലരിച്ച് നശിച്ചുപോയതിനാല്‍ അവ സമര്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല സിംഗ്‌വി പറയുന്നു.

2012 ഡിസംബര്‍ 13 നാണ് നികുതി സംബന്ധമായ രേഖകളും വൗച്ചറുകളും ചിതലരിച്ചു പോയി എന്ന് സിംഗ്‌വി മൊഴി കൊടുത്തത്. രാജ്യത്തെ അറിയപ്പെടുന്ന അഭിഭാഷകരില്‍ ഒരാള്‍ കൂടിയാണ് കോണ്‍ഗ്രസ് എം പിയായ സിംഗ്‌വി.
കമ്മീഷണറുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സിംഗ്‌വി ജോധ്പൂര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കമ്മീഷന് പിഴ വിധിക്കാന്‍ അവകാശമില്ലെന്നും തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നുമാണ് സിംഗ്‌വി പറയുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :