വൈദ്യുതി മോഷണം: 4.62 ലക്ഷം രൂപ പിഴ

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (18:03 IST)
വൈദ്യുതി ബോര്‍ഡിന്‍റെ ആന്‍റി പവര്‍ തെഫ്റ്റ് സ്ക്വാഡ് കൊല്ലം യൂണി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വൈദ്യുതി മോഷണം കണ്ടെത്തി. കുറ്റക്കാരില്‍ നിന്ന് 4.62 ലക്ഷം രൂപ ചുമത്തി.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഡിവിഷനിലെ അകമ്പാടം സെക്ഷനിലെ ഇലക്‍ട്രിക്കല്‍ വയര്‍‍മാന്മാരായ ജനാര്‍ദ്ദനന്‍, ശ്രീധരന്‍ എന്നിവരുടെ വീട്ടിലെ മീറ്ററിലേക്കുള്ള സര്‍വീസ് വയറില്‍ നിന്ന് ചേഞ്ച് ഓവര്‍ സ്വിച്ച് സ്ഥാപിച്ച് നേരിട്ട് വൈദ്യുതി ഉപയോഗിച്ചതിനും മെഡിക്കല്‍ ലാബില്‍ താരിഫ് ദുരുപയോഗിച്ചതിനുമായി 2.62 ലക്ഷം രൂപ പിഴ ചുമത്തി.

ഇതിനൊപ്പം ഷൊര്‍ണ്ണൂര്‍ ഡിവിഷന്‍റെ കീഴില്‍ ചെര്‍പ്പുളശേരി സെക്ഷനില്‍ വീട്ടിലെ മീറ്റര്‍ തെറ്റായ നിലയില്‍ ഘടിപ്പിച്ച് റീഡിംഗ് തടസ്സപ്പെടുത്തിയത് കണ്ടെത്തുകയും 2 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇത്തരത്തിലുള്ള പരിശോധന സംസ്ഥാന വ്യാപകമായി ഇനിയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :