ലോണവാല:|
Last Updated:
വ്യാഴം, 19 ഫെബ്രുവരി 2015 (17:34 IST)
മഹാരാഷ്ട്രയിലെ ലോണവാലയില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തി.
കാഴ്ച്ചശക്തി മുഴുവനായി ഇല്ലാത്ത കുട്ടിയാണ് മനസാക്ഷിയെ നടുക്കുന്ന ക്രൂരതയ്ക്കിരയായത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ ലൊനവാലയിലെ കുമാര്‍ റിസോര്‍ട്ടില്‍
സംഭവം നടന്നത്. മാതാപിതാക്കളോടൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ തിരക്കിനിടയില്‍ ഇടയ്ക്ക് കാണാതായിരുന്നു. പെണ്‍കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിന് പരാതി നല്കി.
എന്നാല്‍ ചൊവ്വാഴ്ച്ച രാവിലെ റിസോര്‍ട്ട് ജീവനക്കാരന് ടെറസില്‍ കഴുത്തറുത്ത നിലയില്‍ കാര്‍പെറ്റില്‍ പൊതിഞ്ഞ് സോളാര്‍ പാനലിനു സമീപം കഴുത്തറുത്ത നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ദേഹത്ത്
മുറിവുകള്‍
കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. സംഭവത്തില്‍ പോലീസ് വേണ്ടവിധം നടപടിയെടുത്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവുമായി ബന്ധപ്പെട്ട് വിവാഹത്തിന്റെ വീഡിയോ പൊലീസ് പരിശോധിച്ചുവരികയാണ്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.