ചന്ദ്രബോസിന്റെ കൊലപാതകം: 'നിസാമിന് പരമാവധി ശിക്ഷ നല്‍കണം'

   ചന്ദ്രബോസിന്റെ കൊലപാതകം , വിഎം സുധീരന്‍ , മുഹമ്മദ് നിസാം
തൃശൂര്‍| jibin| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (14:00 IST)
സുരക്ഷ ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാമിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാരും അധികൃതരും സംരക്ഷണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചന്ദ്രബോസിന്റെ കൊലപാതകക്കേസില്‍ ഒമ്പതു സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ 164 പ്രകാരം രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. സാക്ഷികള്‍ മൊഴി മാറ്റാനിടയുള്ള സാഹചര്യത്തിലാണ് നടപടി. നിസാമിന്റെ ഭാര്യയെ കണ്ടെത്താനും അന്വേഷണം തുടങ്ങി.

എന്നാല്‍ മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം (ഗുണ്ടാ വിരുദ്ധ നിയമം) ചുമത്താനുള്ള പൊലീസിന്റെ നീക്കം പരാജയമാകുമെന്നാണ് നിഗമനം. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 16 കേസുകളിലാണ് നിഷാം പ്രതിയായത്. എന്നാല്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതാണ് കാപ്പ നിയമം ചുമത്താനുള്ള നീക്കം പരാജയപ്പെടാന്‍ കാരണമായി തീര്‍ന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :