നിസാമിന് എതിരെ ഗുണ്ടാ ആക്ട് പ്രയോഗിക്കാം: ഡിജിപി

  മുഹമ്മദ് നിസാം , ചന്ദ്രബോസിന്റെ കൊലപാതകം , ടി ആസിഫലി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (16:32 IST)
സുരക്ഷ ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാമിന് നേരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുക്കുന്നതിന് തടസമില്ലെന്ന് ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്) ടി ആസിഫലി. നിസാമിനെതിരെ കേസുകള്‍ ഒത്തു തീര്‍പ്പാക്കിയതില്‍ പ്രോസിക്യൂഷനു വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് കൊലപാതക ശ്രമവും ഒരു മാനഭംഗവും ഉള്‍പ്പെടെ15 കേസുകളിലാണ് നിസാം ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഒന്‍പത് കേസുകള്‍ പണവും ഉന്നതബന്ധങ്ങളും ഉപയോഗിച്ച് നിസാം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കേസുകള്‍ ഇല്ലാതായതോടെ കാപ്പാ ചുമത്താനുള്ള വഴിയും ഇല്ലാതായി.

സെക്യൂരിറ്റിക്കാരന്റെ കൊലപാതകം ഒഴിവാക്കിയാല്‍ രണ്ട് ക്രിമിനല്‍ കേസ് മാത്രമാണ് നിലനില്‍ക്കുന്നത്. ഇവയില്‍ ഒരെണ്ണത്തില്‍ കുറ്റപത്രമായിട്ടുമില്ല. കാപ്പ നിയമം ചുമത്തണമെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ച മൂന്ന് ക്രിമിനല്‍ കേസുകളിലെങ്കിലും പ്രതിയായിരിക്കണമെന്നാണ് പ്രാഥമിക നിബന്ധന. ഈ സാഹചര്യത്തില്‍ നിസാമിന് എല്ലാം അനുകൂലവുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :