പണക്കൊഴുപ്പ് നിസാമിനെ തുണച്ചു: കാപ്പ നിയമം ചുമത്താനാകില്ല

  മുഹമ്മദ് നിസാം , ചന്ദ്രബോസിന്റെ കൊലപാതകം , കാപ്പ നിയമം
തൃശൂര്‍| jibin| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (09:14 IST)
വിവാദ വ്യവസായിയും സുരക്ഷ ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ കിംഗ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെതിരെ കാപ്പ നിയമം (ഗുണ്ടാ വിരുദ്ധ നിയമം) ചുമത്താനുള്ള പൊലീസിന്റെ നീക്കം പരാജയത്തിലേക്ക്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 16 കേസുകളിലാണ് നിഷാം പ്രതിയായത്. എന്നാല്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതാണ് കാപ്പ നിയമം ചുമത്താനുള്ള നീക്കം പരാജയപ്പെടാന്‍ കാരണമായി തീര്‍ന്നത്.

ഒരു വ്യക്തിക്കെതിരെ കാപ്പാ നിയമം ചുമത്തണമെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ച മൂന്നു കേസുകളില്‍ ഇയാള്‍ പ്രതിയാകണം. എന്നാല്‍ വിവാദ വ്യവസായി നിസാമിനെതിരെ മൂന്നു കേസുകള്‍ മാത്രമാണ്. ഇതില്‍ കുറ്റപത്രമായത് ഒരു കേസിലും, ബാക്കി കേസുകള്‍ പണവും സ്വാധീനവും ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഇതാണ് ഗുണ്ടാ വിരുദ്ധ നിയമമായ കാപ്പ ചുമത്താനുള്ള നീക്കം പരാജയപ്പെടാനുള്ള സാധ്യതയ്ക്ക് കാരണം.

അടിപിടി, കൊലപാതകം, മാനഭംഗം, തട്ടിപ്പ് കേസ് എന്നിങ്ങനെ 16 കേസുകളിലാണ് നിസാം പ്രതിയായത്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം പണവും സ്വാധീനവും ഉപയോഗിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഏറ്റവും ഒടുവിലത്തേതാണ് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :