‘പുകയില ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തണം’

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 7 ജൂലൈ 2014 (12:13 IST)
ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കു എഴുതിയ കത്തിലാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം.

വില കൂടുമ്പോള്‍ ആളുകള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വര്‍ജിക്കേണ്ടിവരുമെന്ന് കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബജറ്റില്‍ പുകയില ഉത്പന്നങ്ങളുടെ നികുതി കൂട്ടണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയത്. രാജസ്ഥാന്‍ പുകയില ഉത്പന്നങ്ങള്‍ക്ക് 60 ശതമാനം നികുതി കൂട്ടിയ കാര്യവും കത്തില്‍ എടുത്തുപറയുന്നുണ്ട്.

പുകയില ഉത്പന്നങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ 1.04 ലക്ഷം കോടി രൂപ പൊതുഖജനാവിന് ചെലവുണ്ടാക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :