ശരീയത്ത് കോടതികൾക്ക് നിയമസാധുതയില്ല: സുപ്രീംകോടതി

 ശരീയത്ത് കോടതി , ന്യൂഡൽഹി , സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Updated: തിങ്കള്‍, 7 ജൂലൈ 2014 (12:11 IST)
മുസ്ളീം ശരീയത്ത് കോടതികൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ശരീയത്ത് കോടതികൾ പുറപ്പെടുവിക്കുന്ന ഫത്‌വ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെങ്കിൽ അംഗീകരിക്കാൻ ജനങ്ങൾക്ക് ബാദ്ധ്യതയില്ലെന്നും ചീഫ് ജസ്റ്റീസ് ആർഎംലോധ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണെങ്കിൽ ഫത്‌വകൾ നിയമവിരുദ്ധമെന്നും കോടതി. സമാന്തര കോടതികൾക്കെതിരായ അന്യായത്തിലാണ് വിധി. പൗരന്മാരുടെ മൗലികാവശ്യങ്ങൾ ഹനിക്കുന്നതിന് ആ വ്യക്തി ആവശ്യപ്പെടാതെ ഒരു മതത്തെയും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശരിയത്ത് കോടതികൾ മൗലികാവകാശം ലംഘിച്ചാൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ദാരുൽ ഖാസ,​ ദാരുൽ ഇഫ്ത പോലുള്ള മതസംഘടനകൾ സമാന്തര കോടതികൾ നടത്തുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിശ്വലോചൻ മദൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ വിധി. ശരിയത്ത് കോടതികൾ മുസ്ളീം പൗരന്മാരുടെ മതപരവും സാമൂഹ്യപരവുമായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് മദൻ ബോധിപ്പിച്ചു. രാജ്യത്ത് മുസ്ളീങ്ങൾ കൂടുതലുള്ള അറുപതോളം ജില്ലകളിൽ ദാരുൽ ഖാസയും ദാരുൽ ഇഫ്തായും പ്രവർത്തനങ്ങൾ നടത്തുന്നതായും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :