പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് പരസ്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് പരസ്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. പുകയില കാന്‍സറിന് കാരണമാകുമെന്ന് പ്രാദേശിക ഭാഷയില്‍ വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയിലെ നിര്‍ദേശം. പുകയിലെ ഉത്പന്നങ്ങളില്‍ മുന്നറിയിപ്പ് പരസ്യങ്ങള്‍ വേണ്ടെന്ന് വെച്ച 2006ലെ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

അതേസമയം, പുകയില കമ്പനികളെ സഹായിക്കുന്നുവെന്ന് നിരീക്ഷിച്ച് സര്‍ക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശം നടത്തി. പുകയില ഉത്പന്നങ്ങളിലെ മുന്നറിയിപ്പ് പരസ്യങ്ങള്‍ വ്യക്തമായി കാണിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പുകയില കമ്പനികളുമായി കൈകോര്‍ത്തെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. 2006ല്‍ കേസ് ബോംബെ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ പുകയില ലോബിയെ സഹായിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനെ ഹാജരാക്കിയില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :