നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കൊച്ചി,റെയ്ഡ്,പുകയില
കൊച്ചി| VISHNU.NL| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (17:34 IST)
കൊച്ചിയില്‍ ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡില്‍ നിരോധിച്ച ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആറു ഉത്തരേന്ത്യക്കാരെ അറസ്റ്റ് ചെയ്തു.ഇവരില്‍ നിന്ന് പാകിസ്ഥാന്‍ കറന്‍സികളും പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്തവരില്‍ 5 പേര്‍ യു പി സ്വദേശികളും ഒരാള്‍ ബീഹാര്‍ സ്വദേശിയും ആണ്.മറൈന്‍ഡ്രൈവ് ,റെയില്‍വേ സ്റ്റേഷന്‍ ,ഹൈക്കോടതി ,ബസ്‌ സ്റ്റാന്റ് പരിസരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത്.

പിടിച്ചെടുത്ത സാധനങ്ങള്‍ പോലീസിനു കൈമാറി. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നിരോധിച്ച പുകയില കൊണ്ട് വന്ന് മുറുക്കാനില്‍ ചേര്‍ത്ത് ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു ഇവര്‍. പത്തല എന്ന പേരിലുള്ള നിരോധിത പുകയിലയാണ് ഇവര്‍ ഇങ്ങനെ കൊണ്ടുവന്നിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :