400 പുരുഷന്മാരെ വന്ധ്യം‌കരിച്ചു, രണ്ട് പേരെ കൊലപ്പെടുത്തി; ഗുര്‍മീതിനെതിരെ കേസുകള്‍ ഇനിയും ബാക്കി

ജീവിതകാലം മുഴുവന്‍ ഗുര്‍മീതിന് ഇനി ജയിലില്‍ കഴിയാം; അതിനുള്ള വകയുണ്ട്

aparna| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2017 (08:04 IST)
ബലാത്സംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ആള്‍ദൈവത്തിന് വിധിച്ചത് പത്തു വര്‍ഷം കഠിന തടവാണ്. ശിക്ഷ കുറഞ്ഞുപോയെന്നായിരുന്നു ഇരയാക്കപ്പെട്ട യുവതി പറഞ്ഞത്. നിലവില്‍ മൂന്ന് കേസുകളിലാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്.

രണ്ടു കൊലപാതകക്കേസുകളിലും സേനയിലെ 400 അനുയായികളെ വന്ധ്യംകരിച്ച കേസിലുമാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്. രണ്ടു കൊലപാതകക്കേസിലും വാദം കേള്‍ക്കുന്നതു തിങ്കളാഴ്ച വിധി പറഞ്ഞ സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് തന്നെയാണ് എന്നതാണ് മറ്റൊരു സാമ്യം. ഇതിനാല്‍ തന്നെ കേസില്‍ ഗുര്‍മീതിന് ശിക്ഷ കിട്ടിയേക്കുമെന്നാണ് ജനങ്ങള്‍ കരുതുന്നത്.

ദേരാ സച്ചാ സൗദയിലെ ജീവനക്കാരായ 400 പുരുഷന്മാരെ റാം റഹിം സിങ് നിര്‍ബന്ധപൂര്‍വം വന്ധ്യംകരണത്തിന് വിധേയരാക്കിയെന്ന് കാണിച്ചു ഫത്തേബാദ് സ്വദേശി ഹാൻസ് രാജ് ചൗഹാൻ 2012ൽ ഹൈക്കോടതിയെ സമീപിച്ചു. സന്യാസിനിമാരെ ശല്യം ചെയ്യാതിരിക്കാനായിരുന്നു ഈ നടപടി എന്ന് ഹർജിയിൽ പറയുന്നു. ഈ കേസും സിബിഐ അന്വേഷിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :