പീഡന വീരന്‍ ഗുര്‍മീത് കുടുങ്ങാന്‍ കാരണം ആ മലയാളിയുടെ വക്രബുദ്ധി !

കൊച്ചി, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (15:13 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെതിരെ കേസ് നല്‍കാന്‍ ഇരകള്‍ തയ്യാറായത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് എന്ന ആള്‍ദൈവത്തെ കുടുക്കിയത് ആരാണെന്ന് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്.
 
2002ലാണ് സ്വാമിക്കെതിരായ കേസ് കോടതില്‍ എത്തുന്നത്. അന്ന് ഒരുപാട് ആളുകളുടെ ബലമുള്ള സ്വാമിക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് എളുപ്പമായിരുന്നില്ല. ഈ കാര്യം പഞ്ചാബ്- ഹരിയാന ഹൈക്കോടതിക്കും അറിയാമായിരുന്നു.
 
എന്നാല്‍ ആ വര്‍ഷം സപ്തംബറില്‍ കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന് ആദ്യം തയ്യാറായിരുന്നില്ല. 2007 വരെ കേസില്‍ ഒരന്വേഷനവും ഉണ്ടായിട്ടില്ല. പിന്നീട് ഈ കേസ് അന്വേഷിക്കാന്‍ ശക്തനായ ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
 
അങ്ങനെയാണ് കേസ് നാരായണന്റെ കൈയിലെത്തിയത്. കാസര്‍ക്കോട് ഉപ്പള സ്വദേശിയാണ് നാരായണന്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് ഏറ്റെടുത്ത ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത് കടുത്ത വെല്ലുലിളിയാണ്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധം, അയോധ്യയിലെ രാമക്ഷേത്ര വിവാദം, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ തുടങ്ങിയ കേസുകള്‍ അന്വേഷിച്ച സിബിഐ സംഘത്തിലെല്ലാം അംഗമായിരുന്നു നാരായണന്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമ്മ മകളെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു കൊലപ്പെടുത്തി; കുട്ടിയെ വലിച്ചെറിഞ്ഞത് രണ്ടുതവണ - സംഭവം ബെംഗളൂരുവില്‍

ഒമ്പതു വയസുകാരിയെ മാതാവ് മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്കു വലിച്ചെറിഞ്ഞു ...

news

നാണക്കേടായല്ലോ; ലാലു പോസ്റ്റ് ചെയ്തത് ഫോട്ടോഷോപ്പ് ചിത്രം !

ആര്‍ജെഡി വിളിച്ചു ചേര്‍ത്ത ബിജെപി വിരുദ്ധ റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ...

news

‘പോയി നല്ല മക്കളെ ഉണ്ടാക്കിക്കൊണ്ട് വരൂ’ - ഗുര്‍മീതിന്റെ ‘അനുഗ്രഹത്തിനായി’ ഭാര്യമാരെ അയച്ച് പുരുഷന്മാര്‍!

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ദേര സച്ച സേന നേതാവ് ഗുര്‍മീത് സിങിനെ ...

news

സ്വാശ്രയത്തിൽ കാലിടറി സര്‍ക്കാര്‍; ഫീസ് 11 ലക്ഷം തന്നെയെന്ന് സുപ്രീം കോടതി - പുനഃപരിശോധനാ ഹര്‍ജിയും തളളി

സ്വാശ്രയ മെഡിക്കല്‍ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി. എല്ലാ സ്വാശ്രയ കോളേജുകളിലും ...

Widgets Magazine