35 ജവാന്മാരെ വധിച്ചെന്ന് മാവോയിസ്റ്റുകള്‍

Moaists
കൊല്‍‌ക്കൊത്ത| WEBDUNIA|
PRO
PRO
ബംഗാളില്‍ സുരക്ഷാ ക്യാമ്പ് ആക്രമിച്ച 35 ജവാന്മാരെ വധിച്ചുവെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍‌ജി അവകാശപ്പെട്ടു. എന്നാല്‍ മാവോയിസ്റ്റുകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ 24 ജവാന്മാര്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. പടിഞ്ഞാറന്‍ മിഡ്നാപ്പൂരിലെ സീല്‍ദായിലുള്ള ക്യാമ്പിനു നേരെയാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്.

ഇരുപതോളം മാവോയിസ്റ്റുകള്‍ ബൈക്കുകളില്‍ ക്യാമ്പിനുള്ളിലേക്ക് പാഞ്ഞുകയറുകയും നിറയൊഴിക്കുകയുമായിരുന്നു. ക്യാമ്പിന്റെ മൂന്നുഭാഗത്തു നിന്നായി ശക്‌തമായ വെടിവയ്പു നടത്തിയശേഷം മാവോയിസ്റ്റുകള്‍ ക്യാംപിനു തീയിട്ടു. ഒന്‍പതു ജവാന്മാര്‍ വെന്തുമരിച്ചു; മറ്റുള്ളവര്‍ വെടിയേറ്റും. ക്യാംപില്‍ 51 സൈനികരാണ്‌ ഉണ്ടായിരുന്നത്‌.

സി ആര്‍ പി എഫ് ജവാന്‍‌മാരുടെ രണ്ടു ഗ്രൂപ്പ് ഉടന്‍ സീല്‍‌ദാ ക്യാമ്പിലെത്തുകയും അക്രമികളെ നേരിടുകയും ചെയ്തു. വെടിവയ്പ് തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നക്സല്‍ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ‘ഗ്രീന്‍ ഹണ്ട്’ എന്ന പേരില്‍ നക്സല്‍ വേട്ട ആരംഭിക്കാനിരിക്കെയാണ് ബംഗാളില്‍ ഇപ്പോള്‍ മാവോയിസ്റ്റ് ആക്രമണമുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ബംഗാളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു തിങ്കളാഴ്ചത്തേത്. രാജ്യം രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും ഒരേസമയം ഭീഷണി നേരിടുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന ആക്രമണവും പുറത്തുനിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :