ഗംഗാസാഗര്‍ മേളയില്‍ തിരക്കില്‍‌പെട്ട് 7 മരണം

ഗംഗാസാഗര്‍| WEBDUNIA| Last Modified വ്യാഴം, 14 ജനുവരി 2010 (11:10 IST)
PRO
പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പര്‍ഗാ‍ന ജില്ലയില്‍ നടക്കുന്ന ഗംഗാസാഗര്‍ മേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

തിക്കിലും തിരക്കിലും പെട്ട ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍, നാല് പേരുടെ നില ഗുരുതരമാണ്. ആറ് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.

ഗംഗാ സംഗമത്തിലും ബംഗാള്‍ ഉള്‍ക്കടലിലും മകരസംക്രാന്തി ദിനത്തില്‍ പുണ്യസ്നാനം നടത്താനായി നാല് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തിയ സമയത്താണ് തിക്കും തിരക്കും ഉണ്ടായത്.

പരുക്കേറ്റ ഒമ്പത് പേരെ കാക്ദ്വീപ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് എന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :