മോഹൻലാൽ, അക്ഷയ്‌ കുമാർ, വീരേന്ദർ സെവാഗ്, മാധുരി ദീക്ഷിത്; തെരഞ്ഞെടുപ്പിൽ ബിജെപി അണിനിരത്തുന്നത് വമ്പൻ താരങ്ങളെ

ന്യൂഡൽഹി, ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (09:53 IST)

2019ലെ തെരഞ്ഞെടുപ്പിൽ വൻ താരങ്ങളെ അണിനിരത്താനുള്ള ശ്രമങ്ങളുമായി ബിജെപി സർക്കാർ. മോഹൻലാൽ, അക്ഷയ്‌ കുമാർ, വീരേന്ദർ സെവാഗ്, മാധുരി ദീക്ഷിത് തുടങ്ങിയവരെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് ബിജെപി.
 
'സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നത്. പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസാണ് ഇത് റിപ്പോർട്ടുചെയ്‌തിരിക്കുന്നത്.
 
കൂടാതെ അക്ഷയ് കുമാർ, എന്നിവരുടെ പേരും പരിഗണനയിലുണ്ട്.  തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാലിനേയും ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാറിനേയും മുംബൈയില്‍നിന്ന് മാധുരി ദീക്ഷിതിനേയും ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് ബിജെപി പരിശോധിക്കുന്നത്.
 
അതേസമയം, ബിജെപി സ്ഥാനാർത്ഥിയാകുമോ എന്നതിൽ ഇതുവരെ മോഹൻലാലും മറ്റ് ചില താരങ്ങളും പ്രതികരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഫ്രാങ്കോ മുളക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൂടുതൽ വൈദികർ സമരപ്പന്തലിൽ

കന്യാസ്ത്രീയുടെ പരാതിയിൽ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യനമെന്നാവശ്യപ്പെട്ട് ...

news

വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ സുഹൃത്ത് അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി, വെട്ടേറ്റത് 40 തവണ

വിവാഹാഭ്യാർത്ഥന നിരസിച്ചതിന് യുവതിയെ സഹപാഠിയായ സുഹൃത്ത് അരിവാളുകൊണ്ട് ...

news

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരപ്പിച്ചതിൽ മിഷണറീസ് ഓഫ് ജീസസിനെതിരെ വനിതാ ...

news

ഇന്ധനവില വർധനവിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ടെന്ന് അറിയാം; വില നിയന്ത്രണത്തിന് സർക്കാർ നടപടിയുണ്ടാകുമെന്ന് അമിത് ഷാ

ഇന്ധനവില വർധനവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ...

Widgets Magazine