പേളിയെ ശ്രീനി തേയ്ക്കുമോ? സാബു പറഞ്ഞത് കാര്യമാക്കേണ്ടെന്ന് പേളി, കെട്ടിക്കാണിച്ച് കൊടുക്കാമെന്ന് ശ്രിനി!

ശ്രീനി ആരവിന് പഠിക്കുന്നു, അപ്പോൾ മലയാളത്തിലെ ഓവിയയോ പേളി?

അപർണ| Last Updated: ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (11:40 IST)
മലയാളം ബിഗ് ബോസിലെ പ്രണയ ജോഡികൾ ആണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മോഹൻലാലിനു മുന്നിൽ ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരുന്നു. എന്നാൽ, ഇവരുടെ പ്രണയം സത്യമല്ലെന്നും തമിഴ് ബിഗ് ബോസിലെ ആരവിന് പഠിക്കുകയാണ് ശ്രീനിയെന്നും സാബു പറഞ്ഞിരുന്നു.

ഇത് പേളിക്ക് ചെറുതായി വിഷമമായെങ്കിലും ‘നിനക്ക് ഫീൽ ചെയ്തോ‘ എന്നായിരുന്നു ശ്രീനിയോട് ചോദിച്ചത്. ‘സാരമില്ല, ഇവിടുന്നിറങ്ങിയിട്ട് കല്യാണം കഴിച്ച് അവരെ കാണിച്ച് കൊടുക്കണമെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നു’മായിരുന്നു ശ്രീനി പറഞ്ഞത്.

ഹൌസിനകത്തും പുറത്തും ഇവരുടെ പ്രണയം മനസ്സിലാകാത്തവർ നിരവധിയാണ്. രണ്ടു പേരും പറ്റിക്കുകയാണെന്നും ഗെയിനു വേണ്ടിയുള്ള കളിയാണെന്നും രണ്ടിലൊരാൾ ചതിക്കുമെന്നുമാണ് പുറത്തുള്ള പേളി ഹേറ്റേഴ്സ് പറയുന്നത്. ഏതായാലും ഗ്രാൻഡ് ഫിനാലേക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ശരിക്കുള്ള കളികൾ ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാകുന്നതാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :