നിങ്ങൾക്ക് നാണമില്ലേ ചോദിക്കാൻ? ഇതൊരു പൊതുവികാരമാണോ? - മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

ശനി, 15 സെപ്‌റ്റംബര്‍ 2018 (14:57 IST)


ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് പിന്തുണയുമായി മലയാള സിനിമയിൽ നിന്നും മഞ്ജു വാര്യർ, പാർവതി, റിമ കല്ലിങ്കൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. എന്നാൽ, വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകരും മാധ്യമ പ്രവർത്തകരും. 
 
വലിയ വിവാദങ്ങളോട് പോലും സൗമ്യനായി പ്രതികരിക്കാറുള്ള മോഹൻലാലിന്റെ പ്രതികരണം എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. പ്രളയബാധിത പ്രദേശത്ത് ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ എത്തിയത്. 
 
വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് മോഹൻലാൽ വിശദീകരിച്ച ശേഷമായിരുന്നു മാ‍ധ്യമ പ്രവർത്തകരുടെ ചോദ്യം. പല പൊതുവിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവർത്തകർ ചോദിച്ചു. ബിജെപി പ്രവേശനം, അമ്മയിലെ വിവാദങ്ങൾ എല്ലാം. പക്ഷേ എല്ലാത്തിനും മൌനമായിരുന്നു ഉത്തരം.  
 
ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ കുറിച്ചുള്ള പ്രതികരണം തേടിയപ്പോൾ മാധ്യമ പ്രവർത്തകരോട് മോഹൻലാൽ ക്ഷുഭിതനാവുകയായിരുന്നു. നല്ലൊരു കാര്യം പറയുമ്പോൾ നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാനെന്ന് മാധ്യമപ്രവർത്തകരോട് മോഹൻലാൽ ചോദിച്ചു. വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ചോദിക്കാൻ. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോൾ ഇതൊരു പൊതുവികാരമാണോയെന്നും മോഹൻലാൽ ചോദിച്ചു. മോഹൻലാലിന്റെ പെരുമാറ്റത്തിൽ മാധ്യമപ്രവർത്തകരും അമ്പരന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭർത്താക്കൻ‌മാർക്കെതിരായ പീഡനം തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി

ഭർത്താക്കൻമാർക്കെതിരായ പീഡനങ്ങൾ തടയാനും നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. സ്ത്രീകൾക്ക് ...

news

പൊന്നാനിയിലേക്ക് വന്നാൽ കടലിലൂടെ അരകിലോമീറ്റർ നടക്കാം!

പ്രളയത്തിന് ശേഷം രൂപാന്തരപ്പെട്ട പൊന്നാനിയിലെ പുതിയ ബീച്ചിൽ നിരവധി സന്ദർശകരാണ് അനുധിനം ...

news

ചുമതല കൈമാറിയത് കേരളത്തിലേക്ക് വരുന്നതുകൊണ്ട് മാത്രം; അറസ്‌റ്റുവരെ സമരം തുടരും

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യുന്നതുവരെ സമരം തുടരുമെന്ന് കന്യാസ്‌ത്രീകൾ. ...

Widgets Magazine