അമ്പലത്തിലെ പ്രസാദം കഴിച്ച രണ്ട് പേര്‍ മരിച്ചു; 37 പേര്‍ക്ക് ഭക്ഷ്യവിഷബാധ

വെള്ളി, 6 ഏപ്രില്‍ 2018 (14:55 IST)

Widgets Magazine

ക്ഷേത്ര പൂജയ്ക്കിടെ നല്‍കിയ പ്രസാദം കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമെന്ന് അധിക്രതര്‍ അറിയിച്ചു. കോയമ്പത്തൂരിലെ മേട്ടുപ്പളയത്തിനടുത്തുള്ള അമ്പലത്തില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. 
 
നാടാര്‍കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ ഭാഗമായി ഗണപതിഹോമത്തിനുള്ള അവല്‍ പ്രസാദം ഉണ്ടാക്കിയിരുന്നു. ഇതില്‍ ചേര്‍ത്ത വിളക്ക് നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് പൊലീസ് അറിയിച്ചു. 
 
പ്രസാദം കഴിച്ച് മണിക്കൂറുകള്‍ക്കകം ലോകനായകിയും സാവിത്രിയും ആശുപത്രിയില്‍ എത്തിയിരുന്നു. ഇവര്‍ക്ക് തലവേദനയും ചര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എത്തിയത്. പക്ഷേ ഇവരെ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ മറ്റുള്ളവരും ആശുപത്രിയില്‍ എത്തുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച കെ ആര്‍ കെയ്ക്ക് ക്യാന്‍സര്‍?!

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച ബോളിവുഡിലെ നിരൂപകന്‍ കെ ...

news

സല്‍മാന്‍ ഖാന്റെ ജയിലിലെ ആദ്യരാത്രി പട്ടിണിയില്‍!

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്റെ ...

news

ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം; യാത്രക്കാരും ഗാര്‍ഡും നോക്കി നിന്നു - വീഡിയോ എടുക്കാന്‍ തിരക്ക്

ലേഡിസ് കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാന്‍ ...

news

വിങ്ങലായി സഖാവ് അലക്സ്!- പ്രേക്ഷക പ്രതികരണം

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ പരോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ...

Widgets Magazine