മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് പെട്ടിയില്‍ അടച്ചു; 18കാരന്‍ പിടിയില്‍

റാംപൂര്‍, വ്യാഴം, 5 ഏപ്രില്‍ 2018 (11:11 IST)

Rape case , police , rape , child rape , UP , ഉത്തര്‍പ്രദേശ് , ബലാത്സംഗം , പെണ്‍കുട്ടി , പീഡനം , പൊലീസ്

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് പെട്ടിയില്‍ അടച്ച 18കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലെ താണ്ഡ സ്ഥലത്താണ് സംഭവം. പെണ്‍കുട്ടിയുടെ സമീപവാസിയായ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ ചോക്ലേറ്റ് നല്‍കി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയ യുവാവ് കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു. ഇതിനിടെ വേദനകൊണ്ട് കുട്ടി കരഞ്ഞു.

കരച്ചില്‍ തുടര്‍ന്ന പെണ്‍കുട്ടിയെ ഒരു പെട്ടിയില്‍ അടച്ച ശേഷം യുവാവ് രക്ഷപ്പെട്ടു. കുട്ടിയെ കാണാതായതോടെ സംശയം തോന്നിയ സമീപവാസികള്‍ തിരച്ചിലിനിടെ യുവാവിന്റെ വീട്ടില്‍ എത്തുകയും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വടി കൊടുത്ത് അടി വാങ്ങി; പ്രകാശ് രാജിന്റെ പരാതിയില്‍ ന്യൂസ് പോര്‍ട്ടലിനെതിരെ കേസ്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് ഉള്‍പ്പെടയുള്ള വിഷയങ്ങളിലാണ് പ്രകാശ് ...

news

മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു

മലപ്പുറം അങ്ങാടിപ്പുറത്ത് എഎം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 ...

news

വിരട്ടലേറ്റു, സുക്കർബർഗ് ഇനി എല്ലാം പറയും; 8.70 കോടി ഉപയോക്‍താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ ഫേസ്‌ബുക്ക് സിഇഒ ...

news

തോമസ് ഐസക്കിന് നന്ദി പറഞ്ഞ് സുഡുമോന്‍; നിര്‍മ്മാതാക്കള്‍ മുട്ടുമടക്കി - അര്‍ഹമായ പ്രതിഫലം ലഭിച്ചെന്ന് സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമം. ചിത്രത്തില്‍ ...

Widgets Magazine