വടി കൊടുത്ത് അടി വാങ്ങി; പ്രകാശ് രാജിന്റെ പരാതിയില്‍ ന്യൂസ് പോര്‍ട്ടലിനെതിരെ കേസ്

ബംഗളൂരു, വ്യാഴം, 5 ഏപ്രില്‍ 2018 (10:47 IST)

 prakash raj , postcard news , police case , arrest , fake news , പ്രകാശ് രാജ് , പൊലീസ് , പോര്‍ട്ടല്‍ , ലേഖകന്‍

വ്യക്തിപരമായി തന്നെ ആക്ഷേപിക്കുന്ന ലേഖനം എഴുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നടനും സംവിധായകനുമായ പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്കാര്‍ഡ് ന്യൂസിനെതിരെയാണ് താരം കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതി സ്വീകരിച്ചതായും പോര്‍ട്ടലിന്റെ എഡിറ്റര്‍, ഉടമ, ലേഖകന്‍ എന്നിവര്‍ക്കെതിരെ ഐടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പോര്‍ട്ടലില്‍ വന്ന വാര്‍ത്തകള്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ്. ഇത് തുടര്‍ച്ചയായതോടെയാണ് പരാതി നല്‍കിയതെന്നും പ്രകാശ് രാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് ഉള്‍പ്പെടയുള്ള വിഷയങ്ങളിലാണ് പ്രകാശ് രാജിനെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ പോസ്റ്റ്കാര്‍ഡ് പുറത്തുവിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു

മലപ്പുറം അങ്ങാടിപ്പുറത്ത് എഎം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 ...

news

വിരട്ടലേറ്റു, സുക്കർബർഗ് ഇനി എല്ലാം പറയും; 8.70 കോടി ഉപയോക്‍താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ ഫേസ്‌ബുക്ക് സിഇഒ ...

news

തോമസ് ഐസക്കിന് നന്ദി പറഞ്ഞ് സുഡുമോന്‍; നിര്‍മ്മാതാക്കള്‍ മുട്ടുമടക്കി - അര്‍ഹമായ പ്രതിഫലം ലഭിച്ചെന്ന് സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമം. ചിത്രത്തില്‍ ...

news

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു; സംസ്‌കാരം ഇന്ന് - അന്ത്യം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍

വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു കീ​ഴ​ട​ക്കി​യ ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം ...