സെന്‍‌കുമാര്‍ പറഞ്ഞത് നടപ്പാക്കാമെന്ന് ആരും കരുതേണ്ട, പ്രസ്‌താവന ആശ്ചര്യകരം: നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

കോട്ടയം, വ്യാഴം, 5 ഏപ്രില്‍ 2018 (11:48 IST)

pinarayi vijayan , TP Senkumar , police , GDP , പിണറായി വിജയന്‍ , ടിപി സെന്‍കുമാര്‍ , പൊലീസ് , മുഖ്യമന്ത്രി

മുന്‍ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്യൂട്ടി മറികടന്നുള്ള ക്ഷേമപ്രവർത്തനങ്ങൾ പൊലീസ് അവസാനിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്.

പ്രായമായവരെ പരിചരിക്കേണ്ടെന്ന മുന്‍ പൊലീസ് മേധാവിയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടു. ആശ്ചര്യകരമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടപ്പില്‍ വരുത്താമെന്ന് ആരും കരുതേണ്ടെന്നും കോട്ടയത്ത് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം നന്നാകണം. ഏതു ഘട്ടത്തിലും മാന്യത കൈവിടാൻ പാടില്ല. ജോലിഭാരം കൂടുതലാണെന്നറിയാം. പൊലീസിലെ അംഗബലം കൂട്ടും. ജോലിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് 20 ലക്ഷം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനദിനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക്ഷേമപ്രവർത്തനങ്ങളും പ്രായമായവരെ പരിചരിക്കേണ്ടെതും പൊലീസ് അല്ലെന്നാണ് സെന്‍‌കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പൊലീസിന്റെ ജോലി ഇതല്ല. ജനമൈത്രി പൊലീസിനെ എതിർക്കുന്ന നിലപാടാണ് തനിക്കുള്ളത്. 90 ശതമാനം പൊലീസുകാരും ഈ അഭിപ്രായമുള്ളവരാണ്. ഈ സാഹചര്യം നിലനില്‍ക്കെ മുന്നില്‍ വരുന്ന പരാതിക്കാരോട് പൊലീസ് മോശമായി പെരുമാറുന്നതെന്നുമാണ് സെന്‍‌കുമാര്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് പെട്ടിയില്‍ അടച്ചു; 18കാരന്‍ പിടിയില്‍

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് പെട്ടിയില്‍ അടച്ച 18കാരന്‍ പിടിയില്‍. ...

news

വടി കൊടുത്ത് അടി വാങ്ങി; പ്രകാശ് രാജിന്റെ പരാതിയില്‍ ന്യൂസ് പോര്‍ട്ടലിനെതിരെ കേസ്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് ഉള്‍പ്പെടയുള്ള വിഷയങ്ങളിലാണ് പ്രകാശ് ...

news

മലപ്പുറത്ത് ഹോണ്ടയുടെ ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു

മലപ്പുറം അങ്ങാടിപ്പുറത്ത് എഎം ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലുണ്ടായിരുന്ന 18 ...

news

വിരട്ടലേറ്റു, സുക്കർബർഗ് ഇനി എല്ലാം പറയും; 8.70 കോടി ഉപയോക്‍താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെ ഫേസ്‌ബുക്ക് സിഇഒ ...

Widgets Magazine