‘റാം റഹീം സത്യത്തിന്റെ സൂര്യനാണ്, അദ്ദേഹത്തിന്റെ ശോഭ കെടുത്താനാവില്ല’; ഗുര്‍മീതിനെ വാനോളം പുകഴ്ത്തി ദേര മുഖപത്രം

ന്യൂഡല്‍ഹി, ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:00 IST)

Widgets Magazine

പീഡനകേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിനെ വാനോളം പുകഴ്ത്തി ദേര സച്ചാ സൗദായുടെ മുഖപത്രം സച്ച് കഹൂനിന്റെ എഡിറ്റോറിയല്‍. ഒരിക്കലും പ്രഭ മങ്ങാത്ത സത്യത്തിന്റെ സൂര്യന്‍ എന്ന് ഗുര്‍മീതിനെ വിശേഷിപ്പിച്ച് കൊണ്ടാണ് എഡിറ്ററോറിയല്‍ തുടങ്ങുന്നത്. അദ്ദേഹത്തിനെതിരെ സര്‍ക്കാറും മാധ്യമങ്ങളും ഗൂഢാലോചന നടത്തിയെന്നും ദേര ആരോപിക്കുന്നു.
 
‘സന്യാസി ഡോ. ഗുരു റാം റഹീം സിങ് സത്യത്തിന്റെ സൂര്യനാണ്. ഇത്തരം ഗൂഢാലോചനകള്‍ കൊണ്ട് ജ്വലിക്കുന്ന അദ്ദേഹത്തിന്റെ ശോഭ കെടുത്താനാവില്ല.’ എന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്. ഹരിയാന, രാജസ്ഥാന്‍, ദല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അഞ്ച് എഡിഷനുകളാണ് സച്ച് കഹൂനിന് ഉള്ളത്.
 
‘ഞങ്ങളുടെ മഹാനായ സന്യാസിയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയും ചെയ്തയാളുകളെ ഒരു ദിവസം തുറന്നുകാട്ടപ്പെടും. സത്യത്തിന് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. മാജിക് പവറുള്ള ചില മനുഷ്യന്‍ ഈ സമൂഹത്തെ പരിഷ്‌കരിക്കാന്‍ ശ്രമിച്ച കാലത്തെല്ലാം അവര്‍ അടിച്ചമര്‍ത്തപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒരു രാത്രി എനിക്ക് തരണം, അവളുടെ കൂടെ കഴിയാന്‍; ഗുര്‍മീത് കോടതിയില്‍ ആവശ്യപ്പെട്ടത് ഒന്നു മാത്രം

പീഡന കേസില്‍ അറസ്റ്റിലായി 10 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗുര്‍മീത് സിങ്ങ് റഹീം ...

news

'പുറത്തിറങ്ങുന്ന' ദിലീപ് അമ്പരക്കും, തുടക്കം മുതല്‍ കൂടെ നിര്‍ത്തിയ അവരെ കണ്ടേക്കും!

നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ...

news

മഹാരാഷ്ട്രയില്‍ തുരന്തോ എക്സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക്, പത്ത് ദിവസത്തിനിടെ ഇത് നാലാമത്തെ അപകടം

മഹാരാഷ്ട്രയിലെ തിട്വാലയില്‍ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ...

news

400 പുരുഷന്മാരെ വന്ധ്യം‌കരിച്ചു, രണ്ട് പേരെ കൊലപ്പെടുത്തി; ഗുര്‍മീതിനെതിരെ കേസുകള്‍ ഇനിയും ബാക്കി

ബലാത്സംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് ...

Widgets Magazine