‘കടുത്ത നിരാശയില്‍ ബിജെപി വക്താവ് എന്നെ വേശ്യയെന്നു വിളിച്ചു, സ്ത്രീകളോടുള്ള ബഹുമാനം ഭയങ്കരം തന്നെ’: പ്രിയങ്ക ചതുര്‍വേദി

ന്യൂഡല്‍ഹി, വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (08:51 IST)

അനുബന്ധ വാര്‍ത്തകള്‍

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയെ വേശ്യയെന്ന് വിളിച്ച് ബിജെപി നേതാവ് പ്രേം ശുക്ല. രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രിയങ്ക ട്വിറ്ററില്‍ നടത്തിയ പോസ്റ്റിനാണ് അദ്ദേഹം ഇത്തരം ഒരു മറുപടി നല്‍കിയത്.
 
‘രാഹുല്‍ഗാന്ധിയുടെ ഒരു പ്രസംഗത്തില്‍ തന്നെ ബിജെപി നിരാശരായി’ എന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. ‘കോണ്‍ഗ്രസിനും അവരുടെ വേശ്യ വക്താവിനുമാണ് നിരാശ’ എന്നായിരുന്നു ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായോട് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 
 
എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നുമില്ലാതായതോടെ സ്ത്രീകളോടുള്ള ബിജെപിയുടെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ രംഗത്തെത്തിയിരുന്നു. ‘കടുത്ത നിരാശയില്‍ ബിജെപി വക്താവ് എന്നെ വേശ്യയെന്നു വിളിച്ചു. സ്ത്രീകളോടുള്ള ബഹുമാനം ഭയങ്കരം തന്നെ’ എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്ക ഈ മറുപടി കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘നൂറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ മത്സരിക്കാന്‍ തയ്യാര്‍ ’: ഉലകനായകന്‍

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്. നൂറു ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ ...

news

‘അഹങ്കാരമെന്ന് വിളിച്ചാലും സാരമില്ല’: കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘സെക്സി ദുര്‍ഗ’ പിന്‍വലിക്കുന്നു !

കേരള അന്തര്‍ദ്ദേശീയചലച്ചിത്രോത്സവത്തില്‍ നിന്ന് തന്റെ ചിത്രമായ ‘സെക്സി ദുര്‍ഗ’ ...

news

അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിയുന്നു; ഈവര്‍ഷം മരിച്ചത് 13 കുഞ്ഞുങ്ങള്‍ !

അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിച്ചടക്കി ആരോഗ്യവകുപ്പിന്റെ പുതിയ ...

news

യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് പോര്‍ച്ചുഗല്‍

യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ ശക്തമായി പിന്തുണച്ച് ...

Widgets Magazine