പശുവും ജാതിവിവേചനവും: പ്രേംചന്ദിന്റെ ' ഗോദാന്‍ ’ പാഠ്യപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് കേന്ദ്രീയ ഹിന്ദി സംസ്ഥാന്‍

പ്രേംചന്ദിന്റെ ' ഗോദാന്‍ ’ പാഠ്യപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് കേന്ദ്രീയ ഹിന്ദി സംസ്ഥാന്‍

ന്യൂഡല്‍ഹി| AISWARYA| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (12:17 IST)
മുന്‍ഷി പ്രേംചന്ദിന്റെ മികച്ച നോവലുകളിലൊന്നായ ‘ഗോദാന്‍’ പാഠ്യപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് കേന്ദ്രീയ ഹിന്ദി സംസ്ഥാന്‍. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് നീക്കം ചെയ്തത്. പശുവും ജാതിവിവേചനവും ആണ് നോവല്‍ ചര്‍ച്ചചെയ്യുന്നതെന്നാണ് ഇവരുടെ വാദം.

എന്നാല്‍ നോവലിന്റെ ദൈര്‍ഘ്യവും ഗ്രഹിക്കാനുള്ള ബുദ്ധിമുട്ടുമാണ് സിലബസില്‍ നിന്ന് ഗോദാന്‍ നീക്കം ചെയ്യാന്‍ കാരണമെന്നാണ് കെഎച്ച്എസ് നല്‍കുന്ന വിശദീകരണം. കെഎച്ച്എസിന്റെ പിജി ഡിപ്ലോമ കോഴ്‌സുകളിലാണ് ഗോദാന്‍ പാഠ്യവിഷയമാക്കിയിരുന്നത്.

80 രൂപ കടം വാങ്ങി പശുവിനെ സ്വന്തമാക്കിയ ഹോരി മഹാതോയെന്ന കര്‍ഷകന്റെ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ് നോവലില്‍ പ്രേംചന്ദ് അവതരിപ്പിക്കുന്നത്. പശു ചാവുന്നതോടെ ഉണ്ടാകുന്ന വിഷയങ്ങള്‍ ഇന്ന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളുമായി സാമ്യതയുള്ളതാണ്. 1936 ലാണ് ഗോദാന്‍ പ്രസിദ്ധീകരിച്ചത്. ഇത് ഹിന്ദി സാഹിത്യത്തെ മുന്നോട്ടുനയിച്ച വെളിച്ചമായിരുന്നെന്ന് കവിയും എഴുത്തുകാരനുമായ മംഗള്‍ദേശ് ദര്‍ബാല്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :